കേംബ്രിഡ്ജിന്റെ സേവനം ഉപയോഗിച്ചത് ബിജെപിയും ജെഡിയുവുമാണെന്ന് കോണ്‍ഗ്രസ്; അനലിറ്റിക്കയുടെ ഒരു സേവനവും കോണ്‍ഗ്രസ് ഉപയോഗിച്ചിട്ടില്ലെന്ന് സുര്‍ജേവാല

കേംബ്രിഡ്ജിന്റെ സേവനം ഉപയോഗിച്ചത് ബിജെപിയും ജെഡിയുവുമാണെന്ന് കോണ്‍ഗ്രസ്; അനലിറ്റിക്കയുടെ ഒരു സേവനവും കോണ്‍ഗ്രസ് ഉപയോഗിച്ചിട്ടില്ലെന്ന് സുര്‍ജേവാല

ന്യൂഡെല്‍ഹി : വിവാദ ഡാറ്റാ അനലൈസിസ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സേവനം പ്രയോജനപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ്. ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് ഇത്തരം കമ്പനികളുടെ സേവനം തെരഞ്ഞെടുപ്പുകൡ നേട്ടമുണടാക്കാനായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജേവാല ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബിജെപിക്കും സഖ്യകക്ഷിയായ ജെഡിയുവിനും എതിരെ ആരോപണത്തിന്റെ മുന തിരിക്കാനും കോണ്‍ഗ്രസ് ശ്രമിച്ചു. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സേവനം ബിജെപിയും ജെഡിയുവും 2010ല്‍ ഉപയോഗിച്ചതായി കമ്പനി വെബ്‌സൈറ്റില്‍ തെളിവുകളുണ്ട്. അനലിറ്റിക്കയുടെ ഇന്ത്യന്‍ പങ്കാളിയായ ഒവ്‌ലീന്‍ ബിസിനസ് ഇന്റലിജന്‍സിന്റെ ഉടമ ബിജെപിയുടെ സഖ്യകക്ഷിയുടെ നേതാവാണെന്നും സുര്‍ജേവാല ആരോപിച്ചു.

5 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഫേസ്ബുക്ക് വഴി ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്ക ശേഖരിച്ചെന്നും ഇത് 2019 ലോക്‌സഭെ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഉപയോഗിക്കാന്‍ കോണ്‍ഗ്രസിനെ സമീപിച്ചെന്നുമായിരുന്ു റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ആരോപണം വാസ്തവമാണെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ ബര്‍ഗിന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് മുന്‌റിയിപ്പ് നല്‍കിയിരുന്നു.

 

Comments

comments

Categories: FK News, Politics, Top Stories