മിയാമി മാസ്റ്റേഴ്‌സ് ടെന്നീസ്: യുകി ഭാംബ്രി യോഗ്യതാ ഫൈനല്‍ റൗണ്ടില്‍

മിയാമി മാസ്റ്റേഴ്‌സ് ടെന്നീസ്: യുകി ഭാംബ്രി യോഗ്യതാ ഫൈനല്‍ റൗണ്ടില്‍

മിയാമി: ഇന്ത്യന്‍ താരം യുകി ഭാംബ്രി അമേരിക്കയില്‍ നടക്കുന്ന മിയാമി മാസ്‌റ്റേഴ്‌സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതയ്ക്കുള്ള അവസാന റൗണ്ടില്‍ കടന്നു. അര്‍ജന്റീനയുടെ റെന്‍സോ ഒലിവോയെ 6-4, 6-1 സ്‌കോറുകളുടെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു യുകി ഭാംബ്രിയുടെ മുന്നേറ്റം. ഫൈനല്‍ യോഗ്യതാ റൗണ്ടില്‍ സ്വീഡിഷ് താരം ഏലിയാസ് യെമറിനെയാണ് യുകി ഭാംബ്രിക്ക് നേരിടേണ്ടത്. അടുത്തിടെ നടന്ന ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ ലോക റാങ്കിംഗില്‍ പന്ത്രണ്ടാമതുള്ള ലൂക്കാസ് പ്യുലെയെ അട്ടിമറിച്ച് ഭാംബ്രി കരുത്ത് കാട്ടിയിരുന്നു. അതേസമയം, മിയാമി യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ താരമായ രാംകുമാര്‍ സ്വാമിനാഥന്‍ അമേരിക്കയുടെ മൈക്കല്‍ മോയോട് 6-7, 4-6ന് പരാജയപ്പെട്ട് പുറത്തായി.

Comments

comments

Categories: Sports