ഒരിഞ്ചു മണ്ണു പോലും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് രണ്ടാമൂഴത്തിന് മുന്നോടിയായി ഷീ ജിന്‍ പിങ്ങ്; ശത്രുക്കള്‍ക്കെതിരെ രക്തരൂക്ഷിത യുദ്ധത്തിന് തയാറെന്നും പ്രഖ്യാപനം

ഒരിഞ്ചു മണ്ണു പോലും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് രണ്ടാമൂഴത്തിന് മുന്നോടിയായി ഷീ ജിന്‍ പിങ്ങ്; ശത്രുക്കള്‍ക്കെതിരെ രക്തരൂക്ഷിത യുദ്ധത്തിന് തയാറെന്നും പ്രഖ്യാപനം

 

ബെയ്ജിംഗ് : ചൈനയുടെ ആജീവനാന്ത പ്രസിഡന്റായി നിയമിതനായ ഷീ ജിന്‍ പിങ്ങ് തന്നെ ഏല്‍പിച്ചിരിക്കുന്ന ദൗത്യം പൂര്‍ത്തിയാക്കുമെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കി. ചൈനയുടെ ഒരിഞ്ചു മണ്ണ് പോലും നേടാമെന്ന് ആരും കരുതേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാര്‍ഷിക യോഗമായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമാപന ദിവസം നടത്തിയ പ്രസംഗത്തില്‍ ഷീ മുന്നറിയിപ്പ് നല്‍കി. ‘ശത്രുക്കളുമായി രക്ത രൂക്ഷിതമായ യുദ്ധത്തിന് നാം സജ്ജരാണ്’ എന്നും ഷീ വ്യക്തമാക്കി. ചൈനയുടെ സൈന്യത്തെ ശക്തിപ്പെടുത്തുമെന്നും ഭൂമിശാസ്ത്രപരമായ സംയോജനവും പരമാധികാരവും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 18 ദിവസത്തെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വാര്‍ഷിക സമ്മേളനം ഷീയുടെ പ്രസംഗത്തോടെ സമാപിച്ചു. സമ്മേളനത്തിന്റെ പ്രധാന അജണ്ട ഷീ ജിന്‍ പിങ്ങിനെ ആജിവനാന്ത പ്രസിഡന്റായി തെരഞ്ഞെടുക്കാനുള്ള ഭരണഘടനാ ഭേദഗതി കൊണ്ടു വരിക എന്നതായിരുന്നു.

Comments

comments

Categories: FK News, Politics, Slider, World