ഭര്‍ത്താവിന്റെ ശവ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ശശികലക്ക് പരോളനുവദിച്ചു; 15 ദിവസം തഞ്ചാവൂര്‍ വിടരുതെന്ന് ഉപാധി

ഭര്‍ത്താവിന്റെ ശവ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ശശികലക്ക് പരോളനുവദിച്ചു; 15 ദിവസം തഞ്ചാവൂര്‍ വിടരുതെന്ന് ഉപാധി

ബംഗലൂരു : ആന്തരിക അവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എം നടരാജന്റെ ശവ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ജയിലില്‍ കഴിയുന്ന ഭാര്യയും എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ വികെ ശശികലക്ക് കോടതി പരോള്‍ അനുവദിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗലൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ‘ചിന്നമ്മ’ ശശികലക്ക് 15 ദിവസത്തെ പരോളാണ് ഉപാധികളോടെ നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 3 വരെ നീളുന്ന പരോളിനിടയില്‍ തഞ്ചാവൂര്‍ വിട്ട് പുറത്തേക്ക് പോകരുതെന്നാണ് നിര്‍ദേശം. അണുബാധയെ തുടര്‍ന്ന് ഞായറാഴ്ചയാണ് നടരാജനെ ചെന്നൈയിലെ ഗ്ലനിഗള്‍സ് ഗ്ലോബല്‍ ആളുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നത്.

Comments

comments

Categories: FK News, Politics, Top Stories