മത്സ്യാഹരം അകാലമരണത്തെ അകറ്റും

മത്സ്യാഹരം അകാലമരണത്തെ അകറ്റും

മത്സ്യാഹരം കഴിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. ആഴ്ച്ചയില്‍ രണ്ടു പ്രാവശ്യം എങ്കിലും മത്സ്യം കഴിക്കുന്നത് അകാലമരണത്തെ അകറ്റുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

2500 പേരില്‍ അമേരിക്കയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ചെമ്പല്ലി, അയല, മത്തി തുടങ്ങിയ എണ്ണമയമുള്ള മീനുകളാണ് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുപകരിക്കുന്നത്. ഇവയില്‍ ഫാറ്റി ആസിഡുകള്‍ ധാരാളമടങ്ങിയിട്ടുണ്ട്. ചെറു മത്സ്യങ്ങള്‍ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കൂടുന്നതിനു കാരണമാകുമെങ്കിലും ഇത് അകാലമരണത്തെ അകറ്റുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 2500 പേരില്‍ നടത്തിയ പഠനത്തില്‍ 34 ശതമാനം മരണ സാധ്യതയാണ് കുറഞ്ഞത്. ഇതു മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളില്‍ നിന്ന് അകലം പാലിക്കുന്നതിനും ഈ ശീലം നല്ലതാണ്.

Comments

comments

Categories: Health