പ്രായമേറുന്നത് തടയാന്‍ സ്ഥിരവ്യായാമം

പ്രായമേറുന്നത് തടയാന്‍ സ്ഥിരവ്യായാമം

ജീവിതകാലം മുഴുവന്‍ സ്ഥിരമായി വ്യായാമം ചെയ്യുന്നത് പ്രായമേറുന്നതിനെ ചെറുക്കുമെന്നു പഠനം. സ്ഥിരമായി വ്യായാമത്തിലേര്‍പ്പെട്ടിരുന്ന മുതിര്‍ന്ന വ്യക്തികളില്‍ നടത്തിയ നിരീക്ഷണത്തിലൂടെയാണ് ഗവേഷകര്‍ ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. 55നും 79 നും ഇടയില്‍ പ്രായമുള്ള 125 സൈക്കിളിസ്റ്റുകളിലാണ് ഗവേഷകര്‍ ഇതു സംബന്ധിച്ചു പഠനം നടത്തിയത്.

പുകവലിക്കാര്‍, മദ്യപാനികള്‍, ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ എന്നിവരെ ഒഴിവാക്കി നടത്തിയ പഠനത്തില്‍ 6.5 മണിക്കൂറില്‍ 100 കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടുന്ന പുരുഷന്‍മാരും 5.5 മണിക്കൂറിനുളളില്‍ 60 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടുന്ന സ്ത്രീകളുമാണ് ഉള്‍പ്പെട്ടിരുന്നത്. സ്ഥിരമായി വ്യായാമം ചെയ്യുന്ന സൈക്കിളിസ്റ്റുകളില്‍ കൊളസ്‌ട്രോള്‍ വളരെ കുറവായിരുന്നതും ഇവരുടെ ആരോഗ്യശേഷി കൂട്ടുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല ആ പ്രായത്തിലും പുരുഷന്‍മാരില്‍ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് ഉയര്‍ന്നിരുന്നതായും ഏജിംഗ് സെല്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: FK Special, Health