ഐ ലീഗ് രണ്ടാം ഡിവിഷന്‍: കേരള ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീമിന് ജയം

ഐ ലീഗ് രണ്ടാം ഡിവിഷന്‍: കേരള ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീമിന് ജയം

കൊച്ചി: ഐ ലീഗ് രണ്ടാം ഡിവിഷന്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീം ഫത്തേഹ് ഹൈദരാബാദിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ റിസ്വാന്‍ അലി (13-ാം മിനുറ്റ്), അനന്തു മുരളി (57), സൂരജ് റാവത്ത് (71) എന്നിവരാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഗോളുകള്‍ സ്വന്തമാക്കിയത്. ഗോഡ്‌വിന്‍, ലെപ്‌ചെ എന്നിവരാണ് ഹൈദരാബാദിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. 25-ാം തിയതി മധ്യ ഭാരതുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീമിന്റെ അടുത്ത മത്സരം. കഴിഞ്ഞ കളിയില്‍ ഓസോണ്‍ എഫ്‌സിയോട് കേരള ടീം ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.

Comments

comments

Categories: Sports