വിദ്യാര്‍ഥികളെ ലൈംഗികമായി പിഢീപ്പിച്ചെന്ന് ആരോപണം നേരിടുന്ന ജെഎന്‍യു അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു; കോടതിയില്‍ ഹാജരാക്കിയ പ്രൊഫസര്‍ക്ക് ജാമ്യം

വിദ്യാര്‍ഥികളെ ലൈംഗികമായി പിഢീപ്പിച്ചെന്ന് ആരോപണം നേരിടുന്ന ജെഎന്‍യു അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു; കോടതിയില്‍ ഹാജരാക്കിയ പ്രൊഫസര്‍ക്ക് ജാമ്യം

ന്യൂഡെല്‍ഹി : ലൈംഗികമായി പീഢിപ്പിച്ചെന്ന വിദ്യാര്‍ഥികളുടെ പരാതിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി ജവഹര്‍ലാല്‍ സര്‍വകലാശാലയിലെ പ്രൊഫസറായ അതുല്‍ ജോഹ്‌രിയെ പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന് മപന്‍പില്‍ ഹാജരാക്കിയ പ്രൊഫസറെ കോടതി ജാമ്യത്തില്‍ വിട്ടു. സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സസിലെ ഓന്‍പത് വിദ്യാര്‍ഥിനികളാണ് പ്രൊഫസര്‍ക്കെതിരെ വസന്ത്കുഞ്ജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നത്.

ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണത്തെപ്പറ്റി മോശം പരാമര്‍ശങ്ങള്‍ നടത്തുകയും അനാവശ്യമായി സ്പര്‍ശിക്കുകയുമാണ് അധ്യാപകന്‍ ചെയ്തിരുന്നതെന്നാണ് പരാതി. പൊലീസ് പ്രൊഫസറെ അറസ്റ്റ് ചെയ്യാന്‍ വൈകിയതോടെ വിദ്യാര്‍ഥികള്‍ പ്രതിഷേധമാരംഭിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഡല്‍ഹി വനിതാ കമ്മീഷന്‍ സ്വാതി മലീവാളും പൊലീസിന്റെ അമാന്തത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം ഇടതു പക്ഷ വിദ്യാര്‍ഥി സംഘടനയുമായി ബന്ധമുള്ള വിദ്യാര്‍ഥികള്‍ തന്നെ ലക്ഷ്യമാക്കുകയായിരുന്നെന്ന് അധ്യാപകന്‍ പ്രതികരിച്ചു. വിദ്യാര്‍ഥിനികളുടെ ഹാജര്‍നിലയില്‍ കുറവു കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 27ന് കാരണം ചോദിച്ചു കൊണ്ട് ഇ-മെയ്ല്‍ അയച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് തന്നെ കേസില്‍ കുടുക്കിയതെന്നും അതുല്‍ ജോഹ്‌രി പ്രതികരിച്ചു.

Comments

comments