പ്രമേഹത്തിന്റെ പുതിയ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് ഇന്ത്യന്‍ ഡോക്ടര്‍മാര്‍

പ്രമേഹത്തിന്റെ പുതിയ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് ഇന്ത്യന്‍ ഡോക്ടര്‍മാര്‍

മുംബൈ: പ്രമേഹത്തിന്റെ അളവ് കണ്ടെത്തുന്നതിനായുള്ള പുതിയ മാനദണ്ഡങ്ങള്‍ ആരോഗ്യരംഗത്ത് തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കുന്നു. പുതിയ മാനദണ്ഡങ്ങള്‍ രോഗിയുടെ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചികിത്സാ ചട്ടങ്ങളെ തിരുത്തുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. പുതിയ പരിഷ്‌കാരത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ഇന്റര്‍നാഷണല്‍ ഡയബറ്റീസ് ഫെഡറേഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2017ല്‍ ഇന്ത്യയില്‍ 72 മില്യണ്‍ ഡയബറ്റീസ് രോഗികള്‍ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 6.5 ശതമാനത്തിന് മുകളില്‍ വരുന്ന സാഹചര്യങ്ങളിലാണ് പ്രമേഹം സ്ഥിരീകരിക്കാറുള്ളത്. എന്നാല്‍ അമേരിക്കന്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് മുന്നോട്ട് വെക്കുന്ന മാനദണ്ഡം അനുസരിച്ച് ഇത് 7 മുതല്‍ 8 ശതമാനം വരെയായി ഉയര്‍ത്തപ്പെടും. ഇത് രോഗികളെ കൂടുതല്‍ ഗുരുതരാവസ്ഥയിലെത്തിക്കുമെന്നാണ് വിമര്‍ശനം.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റസര്‍ച്ച്, റിസര്‍ച്ച് സൊസൈറ്റി ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റീസ് ഇന്‍ ഇന്ത്യ, അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ തുടങ്ങിയവയാണ് ഇന്ത്യന്‍ ചികിത്സാ രംഗത്ത് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാറുള്ളത് എന്നിരിക്കെ പുതിയ സജ്ജീകരണം നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് വാദം. ‘വാസ്തവത്തില്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ പിന്തുടരുന്നത് യുഎസ് പുറപ്പെടുവിക്കുന്ന പരിഷ്‌കാരങ്ങളാണ്. എസിപിയുടെ നിര്‍ദേശപ്രകാരം പ്രമേഹത്തിന്റെ തോതില്‍ മാറ്റം വരുത്തിയാല്‍ അത് രാജ്യത്തെ സാഹചര്യം കൂടുതല്‍ ദുരിതത്തിലുള്ളതാക്കിത്തീര്‍ക്കും. ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ നിരവധി പ്രമേഹരോഗികള്‍ ഉണ്ട്.അതിനാല്‍ തന്നെ ഈ പരിഷ്‌കാരത്തെ ഗൗനിക്കാതെ നിലവിലെ സ്ഥിതി തുടരുകയാണ് വേണ്ടത്.- സിഡിഒസി ചെയര്‍മാന്‍ അനൂപ് മിശ്ര പറഞ്ഞു. ജീവിത സാഹചര്യങ്ങളിലും രീതികളിലുമെല്ലാം വ്യത്യസ്തതകള്‍ നിലനില്‍ക്കേ മറ്റ് രാജ്യങ്ങളിലെ മാനണ്ഡങ്ങള്‍ ഇവിടെ നടപ്പാക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News, Health

Related Articles