അവര്‍ കിളികളല്ല, കഴുകന്മാര്‍: വയല്‍ക്കിളിക്കെതിരേ ജി സുധാകരന്‍

അവര്‍ കിളികളല്ല, കഴുകന്മാര്‍: വയല്‍ക്കിളിക്കെതിരേ ജി സുധാകരന്‍

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ദേശീയപാത നിര്‍മാണത്തിനെതിരേ ശക്തമായ പ്രക്ഷോഭം നടത്തുന്ന വയല്‍ക്കിളി സംഘടനയെ തള്ളിപ്പറഞ്ഞ് മന്ത്രി ജി സുധാകരന്‍. വികസന വിരോധികള്‍ മാരീച വേഷത്തില്‍ എത്തിയിരിക്കുകയാണെന്നും ഒരിക്കലും പാടത്ത് ഇറങ്ങിയിട്ടില്ലാത്തവരാണ് പ്രതിഷേധം നടത്തുന്നതെന്നും കുറ്റപ്പെടുത്തിയ മന്ത്രി അവര്‍ കഴുകന്മാരാണെന്നും കൂട്ടിച്ചേര്‍ത്തു.

തളിപ്പറമ്പ് ടൗണില്‍ ദേശീയപാതയുടെ വീതി കൂട്ടുന്നതിനായി സ്ഥലമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കീഴാറ്റൂരിലൂടെ ബൈപാസ് റോഡ് നിര്‍മിക്കാന്‍ അധികൃതര്‍ പദ്ധതിയൊരുക്കിയത്. ഹൈവേ ഒഴിവാക്കി പാടത്ത് കൂടി റോഡ് നിര്‍മിക്കുന്നതിന് പിന്നില്‍ തളിപ്പറമ്പിലെ സിപിഎം- ലീഗ്- കോണ്‍ഗ്രസ് കൂട്ടായ്മയുടെ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളാണെന്നാണ് വയല്‍ക്കിളിയുടെ ആരോപണം. കഴിഞ്ഞ ദിവസം വയല്‍ക്കളിയുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു.

Comments

comments

Categories: FK News