ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസ് പെട്രോള്‍ വേരിയന്റ് പുറത്തിറക്കി

ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസ് പെട്രോള്‍ വേരിയന്റ് പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 10.47 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയിലെ ഇക്കോസ്‌പോര്‍ട് പെട്രോള്‍ നിരയില്‍ ഫോഡ് പുതിയ ടോപ് സ്‌പെക് വേരിയന്റ് അവതരിപ്പിച്ചു. പുതിയ 2018 ഫോഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസ് പെട്രോള്‍ വേരിയന്റിന് 10.47 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍ എന്നിവയാണ് പ്രധാന എതിരാളികള്‍.

പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ ‘ഡ്രാഗണ്‍’ എന്‍ജിനിലാണ് ഈയിടെ പരിഷ്‌കരിച്ച ഇക്കോസ്‌പോര്‍ട് വരുന്നത്. 3 സിലിണ്ടര്‍ സ്വാഭാവിക ശ്വസന പെട്രോള്‍ എന്‍ജിന്‍ 6,500 ആര്‍പിഎമ്മില്‍ 123 എച്ച്പി കരുത്തും 4,500 ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. പാഡില്‍ ഷിഫ്റ്റുകള്‍ സഹിതം 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഘടിപ്പിച്ച ഇതേ എന്‍ജിനിലും ഫോഡ് ഇക്കോസ്‌പോര്‍ട് ലഭ്യമാണ്.

പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ ‘ഡ്രാഗണ്‍’ എന്‍ജിനിലാണ് ഈയിടെ പരിഷ്‌കരിച്ച ഇക്കോസ്‌പോര്‍ട് വരുന്നത്

17 ഇഞ്ച് അലോയ് വീലുകള്‍, പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ക്രൂസ് കണ്‍ട്രോള്‍, റിവേഴ്‌സ് ക്യാമറ സഹിതം ഫോഡിന്റെ സിങ്ക്3 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വോയ്‌സ് കമാന്‍ഡുകള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ പുതിയ 2018 ഫോഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസ് പെട്രോള്‍ വേരിയന്റിലെ ഫീച്ചറുകളാണ്. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ഐസോഫിക്‌സ് ആങ്കറുകള്‍ എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍.

Comments

comments

Categories: Auto