മുഹമ്മദ് സലായ്ക്കായി റെക്കോര്‍ഡ് തുക മുടക്കാന്‍ ക്ലബുകള്‍ രംഗത്ത്

മുഹമ്മദ് സലായ്ക്കായി റെക്കോര്‍ഡ് തുക മുടക്കാന്‍ ക്ലബുകള്‍ രംഗത്ത്

ഇംഗ്ലണ്ട്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരമായ മുഹമ്മദ് സലായ്ക്ക് വേണ്ടി അടുത്ത ട്രാന്‍സ്ഫര്‍ ജാലകത്തില്‍ കോടിക്കണക്കിന് രൂപ മുടക്കാന്‍ തയാറായി വമ്പന്‍ ക്ലബുകള്‍. സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ ടീമുകളും ഫ്രാന്‍സിലെ പാരിസ് സെന്റ് ജെര്‍മെയ്‌നുമാണ് പ്രധാനമായും താരത്തെ നോട്ടമിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഴ്‌സലോണയില്‍ നിന്നും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറെ സ്വന്തമാക്കാന്‍ പിഎസ്ജി മുടക്കിയ ഫുട്‌ബോള്‍ ട്രാന്‍സ്ഫറുകളിലെ റെക്കോര്‍ഡ് തുകയേക്കാള്‍ കൂടുതല്‍ പണം മുഹമ്മദ് സലായ്ക്ക് വേണ്ടി നല്‍കാന്‍ ക്ലബുകള്‍ തയാറാണെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം വാറ്റ്‌ഫോര്‍ഡിനെതിരെ നടന്ന കളിയില്‍ ലിവര്‍പൂളിന് വേണ്ടി മുഹമ്മദ് സലാ നാല് ഗോളുകള്‍ നേടിയതോടെയാണ് താരത്തിന് വേണ്ടിയുള്ള മത്സരം ക്ലബുകള്‍ ശക്തമാക്കിയിരിക്കുന്നത്.

Comments

comments

Categories: Sports