ദുബായ് സോളാര്‍ പാര്‍ക്ക്; നാലാം ഘട്ടം തുടങ്ങി

ദുബായ് സോളാര്‍ പാര്‍ക്ക്; നാലാം ഘട്ടം തുടങ്ങി

ദുബായ് ഭരണാധികാരി ഷേഖ് മൊഹമ്മദാണ് ഉദ്ഘാടനം ചെയ്തത്

ദുബായ്: മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിന്റെ നാലാം ഘട്ടത്തിന് തുടക്കമായി. 700 മെഗാവാട്ട് ശേഷിയുള്ള നാലാം ഘട്ടം ലോഞ്ച് ചെയ്തത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂമാണ്. ലോകത്തെ ഏറ്റവും വലിയ സമഗ്ര സോളാര്‍ പദ്ധതിയായി ഇത് മാറിയേക്കുമെന്നാണ് കരുതുന്നത്.

ലോകത്തെ ഏറ്റവും ഉയരം കൂടിയ സോളാര്‍ ടവറും പദ്ധതിയുടെ ഭാഗമായി ഉയരുന്നുണ്ട്

അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയെന്നതാണ് തന്റെ നേതൃത്വത്തിലുള്ള യുഎഇ സര്‍ക്കാരിന്റെ പ്രഥമ മുന്‍ഗണനയെന്ന് ഷേഖ് മൊഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ ആഗോള മത്സരക്ഷമത കൂട്ടാന്‍ ഇത് പോലുള്ള പദ്ധതികള്‍ അനിവാര്യമാണെന്നും സൗരോര്‍ജ്ജത്തില്‍ അധിഷ്ഠിതമായി ഊര്‍ജ്ജരംഗത്തെ മാറ്റുന്നത് കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജനങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ഇംപാക്റ്റ് ഉണ്ടാക്കുന്ന പദ്ധതികള്‍ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും ദുബായ് ഭരണാധികാരി പറഞ്ഞു. സുസ്ഥിര വികസനനയത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ ഏറ്റവും ഉയരം കൂടിയ സോളാര്‍ ടവറും പദ്ധതിയുടെ ഭാഗമായി ഉയരുന്നുണ്ട്.

Comments

comments

Categories: Arabia