ഡല്‍ഹിയിലെ വ്യാപാരിയുടെ ബാങ്ക് എക്കൗണ്ടിലേക്ക് നിനച്ചിരിക്കാതെ എത്തിയത് 10 കോടി രൂപ! എക്കൗണ്ട് ബാങ്ക് ബ്‌ളോക്കാക്കി.

ഡല്‍ഹിയിലെ വ്യാപാരിയുടെ ബാങ്ക് എക്കൗണ്ടിലേക്ക് നിനച്ചിരിക്കാതെ എത്തിയത് 10 കോടി രൂപ! എക്കൗണ്ട് ബാങ്ക് ബ്‌ളോക്കാക്കി.

ന്യൂൂഡെല്‍ഹി : ഡെല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ താമസിക്കുന്ന വിനോദ് കുമാര്‍ ഒരു ചെറുകിട വ്യാപാരിയാണ്. നഗരത്തില്‍ ഒരു മൊബൈല്‍ ഫോണ്‍ ഷോപ്പ് നടത്തുന്നു. വലിയ വരുമാനമൊന്നുമില്ല. ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2 മണിയോടെ ഫോണിലേക്ക് ബാങ്കില്‍ നിന്ന് എത്തിയ സന്ദേശം വിനോദിന് ആഹഌദത്തിലേറെ അമ്പരപ്പുണ്ടാക്കുന്നതായിരുന്നു. 9,99,99,999 രൂപ തന്റെ എസ്ബിഐ ബാങ്ക് എക്കൗണ്ടിലേക്ക് വന്നെന്ന സന്ദേശമാണ് ലഭിച്ചത്. ഒറ്റ നിമിഷം കൊണ്ട് മില്യണയറായ വിവരം വീട്ടുകാരോട് പറഞ്ഞപ്പോള്‍ അവരും ആഹ്ലാദത്തിലായി.

പിന്നാലെ ആരാണ് എക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതെന്നും എവിടെ നിന്നാണ് പണം വന്നതെന്നുമുള്ള ആശങ്കകളും പിടികൂടി. എന്നാല്‍ ആശങ്കകള്‍ക്കും ആഹഌദത്തിനും ഒക്കെ മണിക്കൂറുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എടിഎം കാര്‍ഡ് ബ്‌ളോക്കായെന്ന് വൈകാതെ ബോധ്യമായി. പണം എടുത്ത് ഉപയോഗിക്കാന്‍ സാധിച്ചുമില്ല. ഉടന്‍ തന്നെ ബാങ്ക് മാനേജരെ കണ്ട് എടിഎം കാര്‍ഡ് അണ്‍ബ്‌ളോക്ക് ചെയ്യാനുള്ള തീരുമാനത്തിലാണ് വിനോദ് കുമാര്‍.

Comments

comments

Categories: Banking, FK News