വടക്കു കിഴക്കന്‍ മേഖലയുടെ വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് എയര്‍എന്‍ബി

വടക്കു കിഴക്കന്‍ മേഖലയുടെ വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് എയര്‍എന്‍ബി

ന്യൂഡെല്‍ഹി: ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വിനോദസഞ്ചാര വികസനത്തിനായി ഓണ്‍ലൈന്‍ ഹോസ്പിറ്റാലിറ്റി പ്ലാറ്റ്‌ഫോമായ എയര്‍ബിഎന്‍ബി നോര്‍ത്ത് ഈസ്‌റ്റേണ്‍ കൗണ്‍സില്‍(എന്‍ഇസി), നോര്‍ത്ത് ഈസ്റ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍(എന്‍ഇഡിസി) എന്നിവയുമായി സഹകരിക്കുന്നു. പങ്കാളിത്തത്തിലൂടെ മൂന്നു സ്ഥാപനങ്ങളും വടക്കു കിഴക്കന്‍ മേഖലയിലെ ആഭ്യന്തര, രാജ്യാന്തര വിനോദസഞ്ചാരികള്‍ക്ക് നല്ല സഞ്ചാര അനുഭവം നല്‍കുന്നതിനും വിനോദസഞ്ചാര വികസനത്തിനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് എയര്‍ബിഎന്‍ബി അറിയിച്ചു. ഇതിന്റെ ഭാഗമായി ഈ മേഖലയിലെ ഹോംസ്‌റ്റേകളുടെയും പ്രത്യേകതയുള്ള സ്ഥലങ്ങളുടെയും നിലവാരം ഉയര്‍ത്താനും പദ്ധതിയുണ്ട്.

നോര്‍ത്ത് ഈസ്റ്റ് റൂറല്‍ ലൈവ്‌ലിഹുഡ് പ്രൊജക്റ്റ്(എന്‍ഇആര്‍എല്‍പി), നോര്‍ത്ത് ഈസ്‌റ്റേണ്‍ റീജിയണ്‍ കമ്യൂണിറ്റി റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി(എന്‍ഇആര്‍സിആര്‍എംഎസ്) എന്നിവയുമായി സഹകരിച്ചുകൊണ്ട് വടക്കു കഴിക്കന്‍ മേഖലയിലെ സൂക്ഷ്മ സംരംഭകര്‍ക്കായി ടൂറിസം, ഹോസ്പിറ്റിലാറ്റി മേഖലയില്‍ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഉപജീവന മാര്‍ഗങ്ങള്‍ സൃഷ്ടിക്കാനും എയര്‍ബിഎന്‍ബി ശ്രമിക്കും. കൂടാതെ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെ തങ്ങളുടെ നിലവിലെ പ്രോപ്പര്‍ട്ടികള്‍ ഹോം ഷെയറിംഗ് ബിസിനസിനായി വിനിയോഗിച്ചുകൊണ്ട് സാമ്പത്തികമായി ശാക്തീകരിക്കാനും പദ്ധതിയുണ്ട്. സഹകരണ കരാറിനു കീഴെ എന്‍ഇആര്‍എല്‍പി, എന്‍ഇആര്‍സിആര്‍എംഎസ് എന്നിവയുടെ ജീവനക്കാര്‍ക്ക് എയര്‍ബിഎന്‍ബി പരിശീലനം നല്‍കും. ഇത് ഹോം ഷെയറിംഗ്, അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, ആതിഥ്യ നിലവാരം, ഉത്തരവാദിത്തപൂര്‍ണമായ ആതിഥേയത്വം തുടങ്ങിയ വിഷയങ്ങളില്‍ പ്രദേശവാസികള്‍ക്ക് കൂടുതല്‍ പരിശീലനം നേടാന്‍ അവസരം നല്‍കും.

Comments

comments

Categories: Business & Economy