സൗദിയില്‍ വരിക്കാരുടെ എണ്ണം 2.8 മില്യണ്‍ കവിഞ്ഞെന്ന് വിര്‍ജിന്‍ മൊബീല്‍

സൗദിയില്‍ വരിക്കാരുടെ എണ്ണം 2.8 മില്യണ്‍ കവിഞ്ഞെന്ന് വിര്‍ജിന്‍ മൊബീല്‍

2017ലെ വരുമാന വളര്‍ച്ചയിലുണ്ടായത് 50 ശതമാനം വര്‍ധന

റിയാദ്: സൗദി അറേബ്യയില്‍ 2017 അവസാനത്തോടെ വരിക്കാരുടെ എണ്ണം 2.8 ദശലക്ഷം കവിഞ്ഞുവെന്ന് ആഗോള മൊബീല്‍ വെര്‍ച്വല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍ വിര്‍ജിന്‍ മൊബീല്‍ കെഎസ്എ. 2018ന്റെ അവസാനത്തോടെ 3.5 മില്യണ്‍ വരിക്കാര്‍ എന്നതിലേക്കെത്തുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 2017ല്‍ 50 ശതമാനത്തിലധികം വരുമാന വളര്‍ച്ചയുമുണ്ടായെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.

2018ന്റെ അവസാനത്തോടെ 3.5 മില്യണ്‍ വിരിക്കാരെ നേടുമെന്ന് വിര്‍ജിന്‍

വിര്‍ജിന്‍ മൊബീല്‍ കെഎസ്എ മേഖലയിലെ മാറ്റത്തെ നയിക്കുന്നത് തുടരുമെന്നതിലും തങ്ങളുടെ ഭാവി ഡിജിറ്റല്‍ അധിനിവേശത്തിന് വേദിയൊരുക്കുമെന്നതിലും ആത്മവിശ്വാസമുണ്ടെന്ന് കമ്പനി സിഇഒ ഫൊവാദ് ഹലവി പറഞ്ഞു. 2018ലേക്ക് വലിയ പദ്ധതികളുള്ളതിനാല്‍ത്തന്നെ ഭാവി എന്തു കൊണ്ടുവന്നേക്കുമെന്നതില്‍ തങ്ങള്‍ പൂര്‍ണ സജ്ജരാണെന്നും അദ്ദേഹം പറഞ്ഞു. എല്ലായ്‌പ്പോഴുമെന്ന പോലെ വിപണി നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ചുറുചുറക്കോടെയും സര്‍ഗ്ഗ ശക്തിയോടെയും പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെയും അംഗങ്ങളുടെയും പ്രതീക്ഷകള്‍ മറികടക്കുന്നതിനായി തങ്ങള്‍ തുടര്‍ച്ചയായി പ്രയത്‌നിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Arabia