ഇത് യുഎഇയിലെ ആദ്യ വനിതാ ചലച്ചിത്ര സംവിധായക

ഇത് യുഎഇയിലെ ആദ്യ വനിതാ ചലച്ചിത്ര സംവിധായക

മാര്‍ച്ച് 21ന് ദുബായ് മാളില്‍ വച്ച് നടക്കുന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റ് ബ്രേക്ഫാസ്റ്റ് എന്ന പരിപാടിയില്‍ നൈല പങ്കെടുക്കും

ദുബായ്: യുഎഇയുടെ ആദ്യ വനിതാ ചലച്ചിത്ര സംവിധായികയും നിര്‍മാതാവും തിരക്കഥാകൃത്തുമായ നൈല അല്‍ ഖാജ മാര്‍ച്ച് 21ന് ദുബായ് മാളില്‍ വച്ച് നടക്കുന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റ് ബ്രേക്ഫാസ്റ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 10 മണിക്കും 12 മണിക്കുമിടയില്‍ തേര്‍ഡ് അവന്യൂ കഫേയില്‍ വച്ചാണ് ഇവന്റ് നടക്കുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ wednesdaytalks@itp.com മെയില്‍ ഐഡിയില്‍ ബന്ധപ്പെടുക.

നൈല അല്‍ ഖാജ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവായ ഖാജ, 2007ല്‍ ദി സീന്‍ ക്ലബ്ബും സ്ഥാപിച്ചു. ദുബായിലെ ആദ്യ സ്വതന്ത്ര ചലച്ചിത്ര ക്ലബ്ബാണിത്. 22,000ത്തോളം രജിസ്റ്റര്‍ ചെയ്യപ്പെട്ട അംഗങ്ങളാണിതിലുള്ളത്.

സ്ത്രീ ശാക്തീകരണത്തിനു നല്‍കുന്ന സംഭാവനകളുടെ പേരിലും നൈല പ്രശസ്തയാണ്.

വണ്‍സ് (2009), മലാല്‍ (2010), ദി നയ്ബര്‍ (2013) എന്നിങ്ങനെ മൂന്ന് ഷോട്ട് ഫിലിമുകള്‍ ചെയ്ത അവരെ 2006ല്‍ ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ (ഡിഐഎഫ്എഫ്) വച്ച് ബെസ്റ്റ് എമിററ്റി ഫിലിംമേക്കര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. മലാല്‍ എന്ന അവരുടെ ഹ്രസ്വചിത്രത്തിന് 2010ലെ ഡിഐഎഫ്എഫില്‍ മുഹര്‍ എമിറിറ്റി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ദി നയ്ബര്‍ 2014 അബുദാബി ചലച്ചിത്രോല്‍സവത്തില്‍ ബെസ്റ്റ് എമിററ്റി ഫിലിം അവാര്‍ഡും നേടി.

2016ലാണ് തന്റെ ആദ്യ ഫീച്ചര്‍ ഫിലിമായ ആനിമല്‍ അവര്‍ ചിത്രീകരിച്ചത്. 2016ലെ ഡിഐഎഫ്എഫില്‍ മുഹര്‍ എമിറിറ്റി അവാര്‍ഡിന് ചിത്രം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. അറേബ്യന്‍ ബിസിനസ് മാഗസീനിന്റെ 100 ശക്തരായ അറബ് വംശജരുടെ പട്ടികയില്‍ 40നു കീഴിലുള്ള റാങ്കും അവര്‍ സ്വന്തമാക്കി. അറേബ്യന്‍ ബിസിനസ് അവാര്‍ഡ്‌സില്‍ വിഷണറി ഓഫ് ദി ഇയര്‍ പുരസ്‌കാരവും അവര്‍ നേടി. സ്ത്രീ ശാക്തീകരണത്തിനു നല്‍കുന്ന സംഭാവനകളുടെ പേരിലും അവര്‍ പ്രശസ്തയാണ്.

Comments

comments

Categories: Arabia