പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്; വിജയം 76 ശതമാനം ജനങ്ങളുടെ പിന്തുണയോടെ; രണ്ടാമതെത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 13 ശതമാനം മാത്രം വോട്ടുകള്‍

പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്; വിജയം 76 ശതമാനം ജനങ്ങളുടെ പിന്തുണയോടെ; രണ്ടാമതെത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 13 ശതമാനം മാത്രം വോട്ടുകള്‍

 

മോസ്‌കോ : റഷ്യയിലെ ജനതക്ക് തന്നോടുള്ള പ്രിയത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 75.9 ശതമാനം വോട്ടുകള്‍ നേടിയ അദ്ദേഹം 2024 വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരും. കാല്‍ നൂറ്റാണ്ട് അധികാരത്തിലിരിക്കുന്നതോടെ സോവിയറ്റ് യൂണിയന്‍ ഏകാധിപതി സ്റ്റാലിന്റെ റെക്കോഡിനൊപ്പം പുടിന്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 70 ശതമാനം എണ്ണിയപ്പോഴേക്കും 75.9 ശതമാനവും നേടിയ പുടിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

പുടിന്റെ ഏഴ്എതിരാളികള്‍ക്കും അദ്ദേഹത്തിന്റെ അടുത്തെങ്ങുമെത്താനായില്ല. രണ്ടാമതെത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി പവേല്‍ ഗ്രുഡീനിന് 13 ശതമാനം വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ദേശീയവാദിയായ വഌഡിമിര്‍ സിരിനോവ്‌സ്‌കിക്ക് 6 ശതമാനം വോട്ടാണ് കിട്ടിയത്. റഎഡ് സ്‌ക്വയറിന് സമീപം നടത്തിയ പ്രസംഗത്തില്‍ കഠിനമായ സാഹചര്യത്തില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ക്ക് ജനങ്ങള്‍ കാട്ടിയ വിശ്വാസമെന്ന് പുടിന്‍ വിജയത്തെ വിശേഷിപ്പിച്ചു.

തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാട്ടിയാണ് പുടിന്റെ വിജയമെന്ന് എതിരാളികള്‍ ആരോപിച്ചു. സര്‍ക്കാര്‍-ഉദ്യോഗസ്ഥ സംവിധാനം ഉപയോഗിച്ച് ജനങ്ങളെ പോളഇംഗ് ബൂത്തുകളിള്‍ എത്തിക്കുകയായിരുന്നു ചെയ്തതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പുടിന്റെ പ്രധാന എതിരാളിയും വിമര്‍ശകനുമായ അലെക്‌സി നവെല്‍നിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് അമേരിക്കക്കും ബ്രിട്ടനും ഇതോടെ മനസിലായെന്ന് മുതിര്‍ന്ന പാര്‍ലമെന്റംഗവും പുടിന്‍ പക്ഷക്കാരനുമായ ഇഗോര്‍ മോറോസോവ് പ്രതികരിച്ചു.

Comments

comments