ഭാരംകുറഞ്ഞ പുതിയ പെട്രോള്‍ എന്‍ജിനുമായി ജാഗ്വര്‍

ഭാരംകുറഞ്ഞ പുതിയ പെട്രോള്‍ എന്‍ജിനുമായി ജാഗ്വര്‍

കൊച്ചി: ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ആഡംബരവാഹനങ്ങളായ ജാഗ്വര്‍ എക്‌സ്ഇ, എസ്എഫ് മോഡലുകള്‍ ഭാരംകുറഞ്ഞതും ഇന്ധനക്ഷമത കൂടിയതുമായ ഇന്‍ജീനിയം പെട്രോള്‍ എന്‍ജിനുകളില്‍ നിരത്തിലിറങ്ങി. പൂര്‍ണമായും അലുമിനിയത്തില്‍ നിര്‍മിച്ച 2.0 ലിറ്റര്‍ പെട്രോള്‍ പവര്‍ട്രെയിനാണ് ഈ വാഹനങ്ങളുടെശക്തി.

ജാഗ്വര്‍ പൂര്‍ണമായിസ്വന്തംനിലയില്‍ വികസിപ്പിച്ചെടുത്തപുതിയ എന്‍ജിനുകള്‍ക്ക് 25 ശതമാനം ശേഷികൂടുതലാണ്. ഇന്ധനക്ഷമതയില്‍ 15 ശതമാനം വര്‍ധനയുണ്ട്. 147 കിലോവാട്ട്, 184 കിലോവാട്ട് ശേഷിയുള്ള പുതിയ പെട്രോള്‍ മോട്ടോറുകള്‍ക്ക് 8 സ്പീഡ് ഇലക്‌ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമാണുളളത്.

ജാഗ്വര്‍ എക്‌സ്.ഇയ്ക്ക് 35.99 ലക്ഷം, ജാഗ്വര്‍ എക്‌സ്. എഫിന് വില 49.80 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂംവില. എക്‌സ്ഇ പ്യൂവര്‍, പ്രസ്റ്റീജ്, എക്‌സ്എഫ് പ്രസ്റ്റീജ്, എക്‌സ്ഇ പോര്‍ട്ട്‌ഫോളിയോ, എക്‌സ്എഫ് പോര്‍ട്ട്‌ഫോളിയോ എന്നിങ്ങനെ വിവിധ മോഡലുകള്‍ ലഭ്യമാണ്.

Comments

comments

Categories: Auto