ശരീരവടിവ് നിലനിര്‍ത്താം, ഹൃദ്രോഗ സാധ്യത കുറയ്ക്കാം

ശരീരവടിവ് നിലനിര്‍ത്താം, ഹൃദ്രോഗ സാധ്യത കുറയ്ക്കാം

ശരീരവടിവ് കാത്തു സൂക്ഷിക്കുന്നത് ഹൃദയത്തിന്റെ ശരിയായ ആരോഗ്യത്തിന് ഗുണകരമാകുമെന്ന് ഗവേഷകര്‍. അനാരോഗ്യകരമായ പൊണ്ണത്തടി ഹൃദയാഘാതം, പക്ഷാഘാതം, അമിത രക്തസമ്മര്‍ദം എന്നിവയ്ക്കു വഴിവെക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏകദേശം മൂന്നു ലക്ഷം പേരില്‍ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍. ശരീരത്തിലെ ബോഡി മാസ് ഇന്‍ഡെക്‌സ് (ബിഎംഐ) 22-23 എന്ന തോതില്‍ നിന്നും വര്‍ധിക്കുന്നത് ഹൃദയത്തിനും രക്ത ധമനികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും യൂറോപ്യന്‍ ഹാര്‍ട്ട് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ അരക്കെട്ടില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വഴിതുറക്കും. അതിനാല്‍ ശരിയായ രീതിയിലുള്ള വ്യായാമവും ആഹാര ക്രമീകരണങ്ങളും പുലര്‍ത്തി ശരീരാകൃതി നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും അല്ലാത്തപക്ഷം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യമ കൂടുതലാണെന്നും ബ്രിട്ടനിലെ ഗ്ലാസ്‌കോ സര്‍വകലാശാലയിലെ ഗവേഷകനായ ലിയോഡ്രോമിറ്റി വ്യക്തമാക്കി. ബിഎംഐ 22 കിലോഗ്രം/ സ്‌ക്വയര്‍ മീറ്റര്‍ എന്ന തോതില്‍ നിന്നും 5.2 കിലോഗ്രം കൂടുന്ന സ്ത്രീകളില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത 13 ശതമാനം വര്‍ധിക്കുന്നു. സമാന സാധ്യത പുരുഷന്‍മാരില്‍ 4.3 കിലോഗ്രാം വര്‍ധിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: FK Special, Health