ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കേസില്‍ നിന്ന് രക്ഷയില്ല! നാലാമത്തെ കേസിലും കുറ്റക്കാരനാണെന്ന് കോടതി; ലാലുവിനെ ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി

ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കേസില്‍ നിന്ന് രക്ഷയില്ല! നാലാമത്തെ കേസിലും കുറ്റക്കാരനാണെന്ന് കോടതി; ലാലുവിനെ ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി

റാഞ്ചി : കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളില്‍ നാലാമത്തേതിലും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ദുംകയിലെ ട്രഷറിയില്‍ നിന്നും 3.13 കോടി രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. ലാലുവിനൊപ്പം മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയും ഈ കേസില്‍ കുറ്റക്കാരനാണെന്ന് സിപിഐ പ്രത്യേക കോടതി കണ്ടെത്തിയിട്ടുണ്ട്.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി തടവ് ശിക്ഷ വിധിക്കപ്പെട്ട ലാലു ഇപ്പോള്‍ ത്ധാര്‍ഘണ്ട് തലസ്ഥാനമായ റാഞ്ചിയിലെ ബിര്‍സമുണ്ട ജയിലില്‍ തടവിലാണ്. ജയിലില്‍ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ മാസം 5ന് കേസില്‍ വിധി പറയാന്‍ കോടതി തയാറെടുത്തിരുന്നെങ്കിലും ലാലു തടസഹര്‍ജികള്‍ നല്‍കിയതോടെ നീണ്ടു പോവുകയായിരുന്നു. ആദ്യ മൂന്നു കേസുകളിലായി 13.5 വര്‍ഷത്തെ ജയില്‍വാസമാണ് ലാലുവിന് വിധിക്കപ്പെട്ടിരിക്കുന്നത്.

Comments

comments

Categories: FK News, Politics, Slider