പഴങ്ങളും പച്ചക്കറികളും നിങ്ങളെ ചിലപ്പോള്‍ രോഗിയാക്കിയേക്കാം.

പഴങ്ങളും പച്ചക്കറികളും നിങ്ങളെ ചിലപ്പോള്‍ രോഗിയാക്കിയേക്കാം.
നമ്മള്‍ ശരീരത്തിന് നല്ലതാണെന്നു കരുതി കഴിക്കുന്ന ചില പഴങ്ങളും പച്ചക്കറികളും ശരീരത്തില്‍ ഉണ്ടാക്കുന്ന പാര്‍ശ്വഫലം വളരെ വലുതാണ്. മുന്തിരി ജ്യൂസ് പോലുള്ള പാനിയങ്ങള്‍ ചില സമയങ്ങളില്‍ ശരീരത്തിനുണ്ടാക്കുന്ന ദോഷഫലങ്ങള്‍ നിരവധിയാണ്.
വെണ്ണപ്പഴം.
 റബ്ബര്‍ ഉത്പന്നങ്ങള്‍ പലരിലും അലര്‍ജി പോലുള്ള അസുഖങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വെണ്ണംപഴത്തില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനുകള്‍ ഈ അലര്‍ജി ഉണ്ടാക്കുന്നതിനു കാരണമാകുന്നുണ്ട്. അലര്‍ജി സ്ഥിരമായി ഉള്ളവര്‍ ഇത് കഴിക്കാതിരിക്കുന്നതാണ് നല്ലത്.
ചെറി.
 ചെറിപ്പഴത്തിന്റെ കുരു ചവയ്ക്കുന്നത് ശരീരത്തിന് നല്ലതല്ല.  വിഷാംശം അടങ്ങിയ രാസവസ്തുക്കള്‍ അതില്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് പനി, തലവേദന, രക്ത സമ്മര്‍ദ്ദം പോലുള്ളവയ്ക്ക് കാരണമാവുന്നുണ്ട്.
മുന്തിരി.
 ഈ പഴത്തിന്റെ അമിതമായ ഉപയോഗം കരളിനെയാണ് ബാധിക്കുന്നത്.  കൂടുതലായുള്ള മുന്തിരി ജ്യൂസിന്റെ ഉപയോഗവും ശരീരത്തിന് ഹാനികരമാണ്.
വാഴപ്പഴം.
 വലുപ്പം കൂടുതലുള്ള വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കുക.  വലിയ വാഴപ്പഴങ്ങളില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യത്തിന്റെ  അളവ് വളരെ കൂടുതലാണ്. അത് വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉണ്ടാക്കുന്നു.
ബീറ്റ്‌റൂട്ട്.
 വൃക്ക കല്ല് രോഗമുള്ളവര്‍ ബീറ്റുറൂട്ട് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇതില്‍ അടങ്ങിയിട്ടുള്ള ഓക്‌സലേറ്റിന്റെ അളവ് കൂടുതലാണ്. ഇത് കാത്സ്യത്തിന്റെ അളവ് ശരീരത്തില്‍ കുറയ്ക്കുന്നു.
കാബേജ്.
 കബേജ്, കോളിഫ്‌ളവര്‍ പോലുള്ളവ തൈറോയിഡ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാകുന്നു. ഇത് കഴിക്കുന്നതിലൂടെ തൈറോയിഡിനെ തടയുന്ന തൈറോക്‌സിന്റെ ഉത്പാദനം കുറയുന്നു.
വാളരി പയര്‍.
 വാളരി പയറിന്റെ അമിതമായ ഉപയോഗം ശരീരത്തിലെ പല ഹോര്‍മോണുകളെയും ദോഷമായാണ് ബാധിക്കുന്നത്.
കാന്‍ബറി.
 ഇതില്‍ അടങ്ങിയിരിക്കുന്നത് സാലിസ്ലിക് ആസിഡാണ്. കാന്‍ബറിയുടെ ഉപയോഗം ഹൃദയാഘാത സാധ്യത കൂട്ടുന്നതായാണ് പുതിയ പഠനങ്ങള്‍.

Comments

comments

Categories: Health