പ്രാതല്‍ ഭക്ഷണം ശ്രദ്ധയോടെ.

പ്രാതല്‍ ഭക്ഷണം ശ്രദ്ധയോടെ.
  

ഒരു ദിവസത്തെ പ്രാതലിന്റെ പ്രാധാന്യം നമ്മുടെ ശരീരത്തില്‍ എത്രത്തോളമുണ്ടെന്ന് നമുക്കെല്ലാം അറിയാം.   ഏറ്റവുമധികം പോഷകാഹാരങ്ങള്‍ അടങ്ങിയ ആഹാരം ആയിരിക്കണം രാവിലെ കഴിക്കേണ്ടത്. എന്നാല്‍ നമ്മള്‍ കേരളീയരുടെ ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളില്‍ ചിലത് നല്ല ആരോഗ്യത്തിന് ഒട്ടും ചേര്‍ന്നതല്ല. 

പ്രാതല്‍ ഭക്ഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടവ.
പൊറോട്ട ബട്ടര്‍.
നമ്മുടെ ആഹാരശീലങ്ങളില്‍ എന്നും മുന്‍ പന്തിയില്‍ നില്‍ക്കുന്ന വിഭവമാണ് പൊറോട്ട. അത് ആരോഗ്യത്തിന് ഒട്ടും ചേര്‍ന്നതല്ല. എന്നാല്‍ അതു തന്നെ നിര്‍ബന്ധമുള്ളവര്‍ മൈദയുടെ പൊറോട്ട ഒഴിവാക്കി ആട്ട പൊറോട്ടയും മാള്‍ട്ടി ഗ്രൈയില്‍ പൊറോട്ടയും കഴിക്കാന്‍ ശ്രമിക്കുക. ബട്ടര്‍ പരമാവധി ഒഴിവാക്കുക.
ബ്രെഡ് റോസ്റ്റ്.
ഫൈബര്‍ വളരെ കുറഞ്ഞ ആഹാരമായ ബ്രെഡില്‍ 70 ശതമാനവും അടങ്ങിയിരിക്കുന്നത് മൈദയാണ്. വയര്‍ നിറയും എന്നല്ലാതെ യാതൊരു വിധ ഗുണവും ശരീരത്തിന് ഈ ഭക്ഷണം നല്‍കുന്നില്ല. ബജ്ജികളും രാവിലെ കഴിക്കുന്നത് ഒഴിവാക്കുന്നത് നന്നായിരിക്കും. ഇതു തന്നെ നിര്‍ബന്ധമുള്ളവര്‍ക്ക് ഗോതമ്പ് ബ്രെഡ് കഴിക്കാവുന്നതാണ്.
വറുത്തതും പൊരിച്ചതും.
പൂരി, വട പോലുള്ള വറുത്തതും പൊരിച്ചതുമായ എല്ലാ ഭക്ഷണങ്ങള്‍ രാവിലെ എന്നല്ല, കഴിക്കുന്നത് പരമാവധി കുറയ്ക്കുക. ഇവ രാവിലെ കഴിക്കുകയാണെങ്കില്‍ നെഞ്ചെരിച്ചലും ആസിഡിറ്റിയും കൂടും.
 ജങ്ക് ഫുഡ്‌സ്
നൂഡില്‍സ്, പിസ, ബര്‍ഗര്‍ പോലുള്ളവ രാവിലത്തെ ആഹാരമാക്കുന്നവരാണ് ഇന്നത്തെ തലമുറ. ആരോഗ്യം പൂര്‍ണമായും നശിപ്പിക്കുന്ന ഇവയെ പൂര്‍ണമായും അവഗണിക്കേണ്ടതാണ്.

Comments

comments

Categories: Health