ഊര്‍ജം: പുത്തന്‍കൂറ്റുകാര്‍ക്കൊപ്പം പരമ്പരാഗത കമ്പനികളും

ഊര്‍ജം: പുത്തന്‍കൂറ്റുകാര്‍ക്കൊപ്പം പരമ്പരാഗത കമ്പനികളും

ആഗോള ഊര്‍ജ ഭീമന്മാരും പാരമ്പര്യേതര ഊര്‍ജവികസനരംഗത്തേക്ക്

ഏഴു വര്‍ഷം മുമ്പുണ്ടായ ഭൂകമ്പത്തില്‍ ജപ്പാനിലെ ഫുക്കുഷിമ ആണവനിലയം തകര്‍ന്നതോടെ ഊര്‍ജരംഗത്തുണ്ടായ അലയൊലികള്‍ ഇന്നും നിലച്ചിട്ടില്ല. അതിന്റെ ഏറ്റവുമവസാനത്തെ തുടര്‍ചലനമാണ് ശനിയാഴ്ച ഊര്‍ജരംഗത്തെ അതികായരായ ഇ.ഓണും ആര്‍ഡബ്ല്യുഇയും നടത്തിയ പ്രഖ്യാപനം. കമ്പനിയുടെ സങ്കീര്‍ണമായ ആസ്തിയുടെയും ഓഹരികളുടെയും കൈമാറ്റത്തിനിടെ തങ്ങളുടെ വിതരണശൃംഖലയും ഊര്‍ജഗ്രിഡുകളുടെ കൈകാര്യവും സംബന്ധിച്ച് ഇ.ഓണ്‍ ഒരു പുനര്‍രൂപീകരണത്തിനു വിധേയമാകുകയാണ്. പുനരുപയോഗഊര്‍ജത്തിലേക്ക് തിരിയുകയാണ് കമ്പനി. ആര്‍ഡബ്ല്യുഇയാകട്ടെ, ഊര്‍ജോല്‍പ്പാദനത്തിലും വ്യാപാരത്തിലും ഊന്നല്‍ നല്‍കാനാണ് ഒരുങ്ങുന്നത്. നിലവിലെ കല്‍ക്കരി, വാതക പവര്‍‌സ്റ്റേഷനുകള്‍ പൂരകമാക്കിക്കൊണ്ട് കാറ്റാടിപ്പാടങ്ങളുടെ പുതിയ പോര്‍ട്ട്‌ഫോളിയോ നല്‍കുകയാണ് കമ്പനി. യൂറോപ്പിലെ മൂന്നാമത്തെ വലിയ ഊര്‍ജഉല്‍പ്പാദകരായി മാറാന്‍ ഇത് ഇവരെ സഹായിക്കുന്നു.

ജര്‍മനി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇരു കമ്പനികളും ഹരിത, ഫോസില്‍ ഇന്ധന ഊര്‍ജവ്യവസായങ്ങളെ വേര്‍തിരിച്ചതിന് രണ്ടു വര്‍ഷത്തിനു ശേഷമാണ് പ്രധാനമാറ്റം സംഭവിക്കുന്നത്. ജര്‍മന്‍ ചാന്‍സലര്‍ ഏന്‍ജെല മെര്‍ക്കല്‍ 2022-ല്‍ ആണവപദ്ധതി പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ അതിവേഗ ഊര്‍ജപദ്ധതി തയാറാക്കി. ഫുക്കുഷിമ സംഭവത്തിനു ശേഷം ജര്‍മനി പുനരുപയോഗഊര്‍ജപദ്ധതിയുടെ വേഗത വര്‍ധിപ്പിച്ചിട്ടുണ്ട്. 2016-ലെ കര്‍ക്കശ പരിശോധനയ്ക്കു ശേഷം, കഴിഞ്ഞയാഴ്ചയിലെ ഉലച്ചില്‍ സംഭവം യൂറോപ്പിലെ ഒരു വിജയകരമായ ഊര്‍ജോപഭോഗം എങ്ങനെയായിരിക്കുമെന്ന ചോദ്യവുമുയര്‍ത്തിയിരിക്കുന്നു. പാരമ്പര്യേതരഊര്‍ജ വസ്തുക്കളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച ഒരു കമ്പനിയെ എങ്ങനെ മൊത്തവിലയിലേക്കു താഴ്ത്തുമെന്നും ഇലക്ട്രിക് കാറുകളിലെ വൈദ്യുതീകരണം, ഊര്‍ജഗ്രിഡുകളില്‍ എന്തു വ്യത്യാസം വരുത്തുമെന്നുമുള്ള ചോദ്യങ്ങളുമുയരുന്നു.

ഊര്‍ജരംഗത്തെ അതികായരായ ഇ.ഓണും ആര്‍ഡബ്ല്യുഇയും സങ്കീര്‍ണമായ ആസ്തിയുടെയും ഓഹരികളുടെയും കൈമാറ്റത്തിനിടെ തങ്ങളുടെ വിതരണശൃംഖലയും ഊര്‍ജഗ്രിഡുകളുടെ കൈകാര്യവും സംബന്ധിച്ച് ഒരു പുനര്‍രൂപീകരണത്തിനു വിധേയമാകുകയാണ്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇ. ഓണിന്റെയും ആര്‍ഡബ്ല്യുഇയുടെയും പുനര്‍രൂപീകരണത്തില്‍ പങ്കെടുത്തില്ലെന്നാണ് കരാര്‍ സൂചിപ്പിക്കുന്നതെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റിലെ അനലിസ്റ്റായ പീറ്റര്‍ ആതെര്‍ട്ടണ്‍ പറയുന്നു. ഊര്‍ജോല്‍പ്പാദനവും വിതരണവും വില്‍പ്പനയും ലംബമായും സംയോജിതമായും സാധ്യമാക്കുന്ന പരമ്പരാഗതമാര്‍ഗത്തിലുള്ള നിര്‍ണായക തകര്‍ക്കലിനെ ഇത് അടയാളപ്പെടുത്തുന്നു. വന്‍കിടസംരംഭങ്ങള്‍ക്ക് വിജയിക്കാനുള്ള മാര്‍ഗമായി ഇതിനെ കാണാന്‍ കഴിയും. അത് ലയനത്തിന്റെ തരംഗദൈര്‍ഘ്യത്തിലേക്കാണു നയിക്കുന്നത്. ഇറ്റലിയിലെ ഇനേല്‍, സ്‌പെയിനിലെ ഇബെഡ്രോള എന്നീ ഊര്‍ജകമ്പനികള്‍ ഇന്നും എല്ലാം ചെയ്യുന്ന മാതൃക പിന്തുടരാനാണ് നിര്‍ബന്ധിക്കുന്നത്.

അതേസമയം, വന്‍കിടകമ്പനികള്‍ തകര്‍ന്നു വീഴുന്നു. മൂല്യങ്ങള്‍ സംബന്ധിച്ച് വാതുവെപ്പിലേര്‍പ്പെടുന്ന കമ്പനികളെയാണ് നിങ്ങള്‍ തീര്‍ച്ചയായും ദര്‍ശിക്കുന്നതെന്ന് അതേര്‍ട്ടണ്‍ പറയുന്നു. ഇന്ന് യൂറോപ്യന്‍ സര്‍ക്കാരിന്റെ ലേലങ്ങളില്‍ മല്‍സരാധിഷ്ഠിതമായി കാര്യങ്ങള്‍ വ്യത്യാസപ്പെടുത്തണമെങ്കില്‍ പാരമ്പര്യേതര ഊര്‍ജവികസനത്തിന് സഹായധനം നല്‍കുകയാണ് അതിനുള്ള ഒരേയൊരു മാര്‍ഗമെന്ന് ആര്‍ഡബ്ല്യുഇ വാദിക്കുന്നു. നിര്‍ണായക പിണ്ഡമാണ് പാരമ്പര്യേതര ഊര്‍ജോല്‍പ്പാദനത്തില്‍ പ്രധാനമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടിവ് റോള്‍ഫ് മാര്‍ട്ടിന്‍ ഷ്മിറ്റ്‌സ് പറയുന്നു. ഈ കൈമാറ്റത്തിനു മുമ്പ് ഇരു കമ്പനികളും ഈ സ്ഥാനത്ത് ഉണ്ടായിരുന്നില്ല.

ഇന്ന് യൂറോപ്യന്‍ സര്‍ക്കാരിന്റെ ലേലങ്ങളില്‍ മല്‍സരാധിഷ്ഠിതമായി കാര്യങ്ങള്‍ വ്യത്യാസപ്പെടുത്തണമെങ്കില്‍ പാരമ്പര്യേതര ഊര്‍ജവികസനത്തിന് സഹായധനം നല്‍കുകയാണ് അതിനുള്ള ഒരേയൊരു മാര്‍ഗമെന്ന് ആര്‍ഡബ്ല്യുഇ വാദിക്കുന്നു

കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ആര്‍ഡബ്ല്യുഇയില്‍ എട്ട് ജിഗാവാട്ട് പാരമ്പര്യേതര ഊര്‍ജശേഷിയും പൈപ്പ് ലൈനില്‍ മറ്റൊരു അഞ്ച് ജിഗാവാട്ട് ഊര്‍ജശേഷിയും ഉണ്ടായിരിക്കും. ആകെ ചേരുമ്പോള്‍ 2020-ഓടെ ഇതിന്റെ വരുമാനത്തിന്റെ 60 ശതമാനം വരും. കാറ്റാടിപ്പാടങ്ങളും ഹരിത ഊര്‍ജപദ്ധതികളും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വിപണി വില കൊടുത്തു വാങ്ങേണ്ടി വരുമെന്ന് ഷ്മിറ്റ്‌സ് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ സബ്‌സിഡിയെ ആശ്രയിച്ചാകരുത് അതിന്റെ വിപണി നില്‍നില്‍ക്കേണ്ടത്. പരമ്പര്യേതര ഊര്‍ജ ഉപാധികള്‍ നിയന്ത്രിത വ്യാപാരത്തില്‍ നിന്ന് മല്‍സരാധിഷ്ഠിത വിപണികളിലേക്ക് മാറുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.

ഊര്‍ജാേല്‍പ്പാദന, വിതരണസേവനങ്ങളില്‍ വലിയ പങ്കു വഹിക്കുന്ന കമ്പനിയാണ്. ഇ.ഓണ്‍. കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഉപഭോക്താക്കളുടെ എണ്ണം നിന്ന് 31 ദശലക്ഷത്തില്‍ നിന്ന് 50 മില്യണായി വളരുകയും ചെയ്യും. ഇരു കമ്പനികളും വിഭിന്ന ദിശയിലേക്കാണ് പോകുന്നതെന്ന് അറോറ എനര്‍ജി റിസര്‍ച്ച് ചീഫ് എക്‌സിക്യുട്ടീവ് ജോണ്‍ ഫെഡ്ഡേഴ്‌സണ്‍ പറയുന്നു. യൂറോപ്പിലെ ഊര്‍ജോല്‍പ്പാദനത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം ജര്‍മനിയില്‍ വളരെ പ്രകടമാണ്. എന്നാല്‍ നിരീക്ഷകര്‍ പറയുന്നത് കമ്പനികള്‍ പരിവര്‍ത്തനത്തിനായി പ്രേരിപ്പിക്കപ്പെടുന്നുവെന്നാണ്. ബ്രിട്ടണിലെ രണ്ടാമത്തെ ഊര്‍ജകമ്പനി എസ്എസ്ഇ ഇതിനു വിപരീത ദിശയിലാണ് നീങ്ങുന്നത്. ഇവിടെ ആഭ്യന്തര ഊര്‍ജലഭ്യതയില്‍നിന്നും നിയന്ത്രിതശൃംഖലകളില്‍ നിന്നും കിട്ടുന്നതില്‍ നിന്നും കൂടുതല്‍ തുക പാരമ്പര്യേതര ഊര്‍ജോല്‍പ്പാദനത്തില്‍ നിന്നു ലഭിക്കുന്നുണ്ട്.

Comments

comments

Categories: FK News, Slider