2ജി സ്‌പെക്ട്രം കേസ് : എ രാജയെയും കനിമൊഴിയെയും കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപ്പീല്‍ നല്‍കി

2ജി സ്‌പെക്ട്രം കേസ് : എ രാജയെയും കനിമൊഴിയെയും കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ്  ഡയറക്ടറേറ്റ് അപ്പീല്‍ നല്‍കി

ന്യൂഡെല്‍ഹി : 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജയെയും ഡിഎംകെ സ്ഥാപകന്‍ എം കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴിയെയും കുറ്റവിമുക്തരാക്കിയ പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സ്‌പെക്ട്രം കേസില്‍ രാജയും കനിമൊഴിയും അടക്കം 19 പ്രതികളെ തെളിവിന്റെ അഭാവത്തില്‍ വിട്ടയച്ച പ്രത്യേക സിബിഐ കോടതി ജഡ്ജി ഒപി സെയ്‌നിയുടെ വിധി ചോദ്യം ചെയ്താണ് അപ്പീല്‍. ഡിസംബറിലാണ് ടെലികോം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയടക്കം കുറ്റവിമുക്തരാക്കിയ വിധി വന്നത്. സിഎജി റിപ്പോര്‍ട്ട് പ്രകാരം സ്‌പെക്ട്രം അനുവദിച്ചതില്‍ നടന്ന ക്രമക്കേടുകള്‍ രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്. രാഷ്ട്രീയമായി ഏറെ കോളിളക്കമുണ്ടാക്കിയ കേസില്‍ രാജയും കനിമൊഴിയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗടക്കം അഴിമതിയുടെ പേരില്‍ വിമര്‍ശനം കേട്ടു. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട രണ്ടു കേസുകള്‍ സിബിഐയും ഒരു കേസ് ഇഡിയുമാണ് അന്വേഷിച്ചത്.

 

Comments

comments

Categories: FK News, Politics, Slider