ധോണി അസ്തമിക്കുമ്പോള്‍ ‘കാര്‍ത്തിക നക്ഷത്രം’ ഉദിക്കുകയാണോ? ദിനേഷ് കാര്‍ത്തിക്കിന്റെ ധീരോദാത്തതയെ പ്രശംസിച്ച് കോഹ്‌ലിയും ക്രിക്കറ്റ് ലോകവും; ബംഗ്ലാദേശികളുടെ ‘നാഗീന്‍’ നൃത്തത്തില്‍ കലിപൂണ്ട ശ്രീലങ്കന്‍ ആരാധകരുടെയും ഹീറോയായി ‘ഡികെ’

ധോണി അസ്തമിക്കുമ്പോള്‍ ‘കാര്‍ത്തിക നക്ഷത്രം’ ഉദിക്കുകയാണോ? ദിനേഷ് കാര്‍ത്തിക്കിന്റെ ധീരോദാത്തതയെ പ്രശംസിച്ച് കോഹ്‌ലിയും ക്രിക്കറ്റ് ലോകവും; ബംഗ്ലാദേശികളുടെ ‘നാഗീന്‍’ നൃത്തത്തില്‍ കലിപൂണ്ട ശ്രീലങ്കന്‍ ആരാധകരുടെയും ഹീറോയായി ‘ഡികെ’

ന്യൂഡെല്‍ഹി/ കൊളംബോ : പ്രതിഭക്കനുസരിച്ച് അവസരം ലഭിക്കുകയോ അവസരം ലഭിച്ചപ്പോള്‍ പെര്‍ഫോം ചെയ്യാനോ സാധിക്കാതെ പോയ ഹതഭാഗ്യരുടേത് കൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ്. ദിനേഷ് കാര്‍ത്തിക്കെന്ന തമിഴ്‌നാട് ക്രിക്കറ്റര്‍ക്ക് എന്നാല്‍ ഇത് രണ്ടുമല്ല വിനയായത്. മഹേന്ദ്ര സിംഗ് ധോണിയെന്ന ലോകത്തെ തന്നെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ സമകാലികനായിപ്പോയെന്ന തെറ്റ് മാത്രം ചെയ്ത ഡസനോളം പ്രതിഭകളുടെ പ്രതിനിധി മാത്രമാണ് അദ്ദേഹം. എന്നാല്‍ ധോണി യുഗം അവസാനിക്കാറായ കാലഘട്ടത്തില്‍ തന്റെ രണ്ടാം വരവിലൂടെ പ്രതിഭയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പരിചയപ്പെടുത്തല്‍ നടത്തുകയാണ് ഡികെ എന്ന ദിനേഷ് കാര്‍ത്തിക്. ബംഗഌദേശും ശ്രീലങ്കയുമുള്‍പ്പെട്ട ത്രിരാഷ്ട്ര ടി-ട്വന്റി ടൂര്‍ണമെന്റില്‍ വിരാട് കോഹ്‌ലിയും ധോണിയുമടക്കമുള്ള താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായി മാറിയത് കാര്‍ത്തിക്കാണ്. ധോണിയുടെ സാന്നിദ്ധ്യത്തില്‍ മാറ്റി നിര്‍ത്തപ്പെട്ട അദ്ദഹം ഇനി കുറെക്കാലം അരങ്ങു വാഴാന്‍ തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ടൂര്‍ണമെന്റ് ഫൈനലിലെ സമ്മോഹിപ്പിക്കുന്ന ഇന്നിംഗ്‌സ്.

കൈയില്‍ വന്നെന്ന് കരുതിയ കളി ക്ഷണനേരത്തില്‍ നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് ബംഗഌദേശ് ഉടനെയൊന്നും മുക്തരാകാന്‍ സാധ്യതയില്ല. വെറും എട്ടു പന്തുകളില്‍ ദിനേഷ് കാര്‍ത്തിക്ക് നേടിയ 29 റണ്‍സുകളും അവസാന പന്തില്‍ എതിരാളിയുടെ മോഹഭംഗത്തെ പാതാളത്തോളം നിരാശയിലേക്ക് തള്ളിവിട്ട് എക്‌സ്ട്രാ കവറിനു മുകളിലൂടെ പായിച്ച ഫഌറ്റ് സിക്‌സറും ടി-ട്വന്റി ചരിത്രത്തിലെ തന്നെ ആവേശക്കാഴ്ചകളിലൊന്നാണ്. മത്സരാന്ത്യം മൈതാനത്ത് മുട്ടുകുത്തി കരയുന്ന ബംഗഌദേശികളെ കണ്ട് ‘നാഗീന്‍’ നൃത്തം ചെയ്യുകയായിരുന്നു ശ്രീലങ്കക്കാരായ കാണികള്‍ അപ്പോള്‍.

‘നിധാസ്’ ടൂര്‍ണമെന്റില്‍ ആതിഥേയരായ ശ്രീലങ്കയും ബംഗഌദേശും തമ്മില്‍ നടന്ന മത്സരം സെമിഫൈനലിന്റെ ആവേശമുണര്‍ത്തുന്ന ഒന്നായിരുന്നു. ആവേശം അവസാന ഓവറിലേക്ക് നീ്ഹങിയ മത്സരത്തില്‍ അംപയര്‍മാരുടെ പിഴയില്‍ പ്രതിഷേധിച്ച് ബാറ്റ്‌സാമാന്‍മാരെ പിന്‍വലിക്കുമെന്ന് ബംഗഌദേശ് ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്‍ ഭീഷണി മുഴക്കി. റിസര്‍വ് ബെഞ്ചിലെ ബംഗഌ താരം വിരല്‍ ചൂണ്ടി ശ്രീലങ്കന്‍ താരം തിസരം പെരേരയുടെ നേര്‍ക്ക് നീങ്ങുകയും സംഘര്‍,ം ഒഴിവാക്കാന്‍ ഉപുല്‍ തരംഗക്ക് ഇടയില്‍ കയറേണ്ടിയും വന്നു. മത്സരം അവസാന ഓവറില്‍ രണ്ടു വിക്കറ്റിന് ജയിച്ച ബംഗഌദേശ് ക്രിക്കറ്റിന്റെ എല്ലാ മാന്യതയും താഴെ വെച്ച് ശ്രീലങ്കന്‍ കളിക്കാരുടെ ഡ്രസിംഗ് റൂമിന് മുന്നിലെത്തി ‘നാഗീന്‍’ നൃത്തം ചെയ്യുകയും ഗോഷ്ഠികള്‍ കാട്ടുകയും ചെയ്തു. തങ്ങളുടെ ക്രിക്കറ്റര്‍മാര്‍ നേരിട്ട അപമാനം നേരില്‍ കണ്ട ആരാധകരാണ് ഞായറാഴ്ച കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നിറഞ്ഞത്. സിഹളക്കുപ്പായത്തില്‍ അവര്‍ ആര്‍ത്തു വിളിച്ചത് ഇന്ത്യക്ക് വേണ്ടിയായിരുന്നു. ഒരു റണ്‍ മാത്രം നേടി മനീഷ്് പാണ്ഡെയുടെ വിക്കറ്റും കളഞ്ഞു കുളിച്ച് ഇന്ത്യ പരാജയം മണത്ത മുസ്തഫിസുര്‍ റഹ്മാന്റെ പതിനെട്ടാം ഓവറില്‍ ശ്രീലങ്കന്‍ കാണികളും നിശബ്ദരായി. മഌനതക്ക് മുകളിലേക്ക് പറന്നിറങ്ങിയ ദിനേഷ്് കാര്‍ത്തിക്കിന്റെ പൊടിപൂരം ഷോട്ടുകള്‍ക്ക് പിന്നത്തെ 12 പന്തുകളില്‍ ദിഗന്തം പൊട്ടുമാറ് അവര്‍ അലറി വിളിച്ചു. എക്‌സ്ട്രാ കവറിനു മുകളിലൂടെ പാഞ്ഞ സിക്‌സറിനൊടുവില്‍ ബംഗഌദേശി താരങ്ങളുടെ വിജനമായ മുഖങ്ങളെ നോക്കി അവര്‍ നാഗിന്‍ നൃത്തം ചെയ്തു.

പ്രേമദാസയിലുദിച്ച ‘കാര്‍ത്തിക നക്ഷത്രം’ ഇനി കുറെക്കാലം താരസേഭയോടെ ഇന്ത്യന്‍ ക്രിക്കറ്റിന് ശോഭ പകരാനാണ് സാധ്യത. പരിശീലകന്‍ രവി ശാസ്ത്രിയും ഇന്ത്യയില്‍ വിശ്രമത്തിലുള്ള ക്യാപ്ടന്‍ വിരാട് കോഹ്‌ലിയുമൊക്കെ അത്രക്ക് ഇംപ്രസ് ആയിക്കഴിഞ്ഞു. അവസാന പന്തിലെന്തു സംഭവിക്കുമെന്ന് കാണാനാവാതെ സൂപ്പര്‍ ഓവര്‍ പ്രതീക്ഷിച്ച് ഡ്രസിംഗ് റൂമിലേക്ക് പാഡ് കെട്ടാന്‍ പോയ ആക്ടിംഗ് ക്യാ്പ്ടന്‍ രോഹിത് ശര്‍മ പോലും പ്രതീക്ഷിക്കാത്ത ഫിനിഷിംഗാണ് കാര്‍ത്തിക്ക് നടത്തിയത്.

മലയാളിയായ സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിനെ വിവാഹം കഴിക്കുന്നതിനു മുന്‍പ് ആദ്യ ഭാര്യയെ നഷ്ടപ്പെട്ട് അങ്ങേയറ്റം ഡിപ്രഷനായി നടന്ന ദുരന്തകാലമുണ്ട് കാര്‍ത്തിക്കിന്. ബാല്യകാല സുഹൃത്തും ദീര്‍ഘകാലത്തെ പ്രണയിനിയുമായ നികിതയെയാണ് കാര്‍ത്തിക്ക് വിവാങം കഴിച്ചിരുന്നത്. സംതൃപ്തമായി നീങ്ങിയ ദാമ്പത്യത്തിലുണ്ടായ സംഘര്‍ഷം അദ്ദേഹത്തിന്റെ കരിയറിനെയും ബാധിച്ചു. കാര്‍ത്തിക്കിലൂടെ സുഹൃത്തായ ഇന്ത്യന്‍ ടെസ്റ്റ് ടീം ഓപ്പണര്‍ മുരളി വിജയിനെ പരിചപ്പെട്ട നികിത അയാളുമായി പ്രണയത്തിലായി. സുഹൃത്തും സ്വന്തം ഭാര്യയും കൂടി ചതിച്ചതില്‍ മനം നൊന്ത് ഡിപ്രഷനിലായി. ഒടുവില്‍ വിവാഹമോചനം. മുരളി വിജയും കാര്‍ത്തിക്കും ഇപ്പോഴും നേരില്‍ കണ്ടാല്‍ മുഖത്തോടു മുഖം നോക്കാറില്ല. തമിഴ്‌നാടിന് വേണ്ടി രഞ്ജി ട്രോഫി കളിക്കുമ്പോള്‍ പോലും ഒരോ ടീമിലുള്ളവര്‍ ഡ്രസിംഗ് റും പങ്കുവെക്കാറില്ല. ദീപികയെ വിവാഹം കഴിക്കും വരെ നീരാശയിലായിരുന്ന കാര്‍ത്തിക്കിന്റെ പുതിയ ജീവിതത്തിലെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ കാഴ്ചകള്‍ കൂടിയാണ് ഇപ്പോള്‍ കാണുന്നത്.

 

Comments

comments

Categories: FK News, Slider, Sports