കുടിശിക തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ സഹായം തേടി കോള്‍ ഇന്ത്യ

കുടിശിക തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ സഹായം തേടി കോള്‍ ഇന്ത്യ

ഫെബ്രുവരി അവസാനം വരെയുള്ള കണക്കനുസരിച്ച് 12,300 കോടി രൂപയാണ് കോള്‍ ഇന്ത്യയുടെ കുടിശ്ശിക

കൊല്‍ക്കത്ത: കുടിശ്ശികകള്‍ തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ സഹായം തേടി കോള്‍ ഇന്ത്യ. കമ്പനിയുടെ ഊര്‍ജ്ജ പ്ലാന്റുകളുടെ കുടിശ്ശിക കഴിഞ്ഞ വര്‍ഷം മേയിലെ 9,000 കോടി രൂപയില്‍ നിന്നും ഈ വര്‍ഷം ഫെബ്രുവരി അവസാനമായപ്പോള്‍ 12,300 കോടി രൂപയായി വര്‍ധിച്ച സാഹചര്യത്തിലാണ് വിഷയത്തിലിടപെടാനും തുക തിരിച്ചു പിടിയ്ക്കാന്‍ സഹായിക്കാനും കോള്‍ ഇന്ത്യ ഊര്‍ജ്ജ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.

ഊര്‍ജ്ജ പ്ലാന്റുകളിലെ കോള്‍ ഇന്‍വെന്ററി ലെവല്‍ ഇരട്ടിയിലധികം, അതായത് നിലവിലെ 14 മില്യണ്‍ ടണില്‍ നിന്നും 30 മില്യണ്‍ ടണ്ണാക്കുകയാണ് തങ്ങളുടെ മുഖ്യ പരിഗണനയെന്ന് അടുത്തിടെ ചേര്‍ന്ന ഊര്‍ജ്ജ മന്ത്രായല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കോള്‍ ഇന്ത്യ ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുടിശ്ശിക തീര്‍ക്കാന്‍ ഊര്‍ജ്ജ പ്ലാന്റുകളെ സര്‍ക്കാര്‍ സഹായിക്കണമെന്നും ഇതേ യോഗത്തില്‍ കോള്‍ ഇന്ത്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിയന്ത്രണത്തിലുള്ള കമ്പനികള്‍ക്ക് വിതരണം നടത്തുമ്പോള്‍ പേമെന്റില്‍ വരുന്ന തടസങ്ങളാണ് കുടിശിക വര്‍ധിക്കാന്‍ കാരണം

കോള്‍ ഇന്ത്യയും ഊര്‍ജ്ജ കമ്പനികളും തമ്മിലുള്ള ഇന്ധന വിതരണ കരാര്‍ പ്രകാരം വാങ്ങുന്ന സമയത്തു തന്നെ മുഴുവന്‍ പേമെന്റും നല്‍കുന്ന ക്യാഷ് ആന്‍ഡ് കാരി സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് കല്‍ക്കരി വിതരണം ചെയ്യുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നിയന്ത്രണത്തിലുള്ള കമ്പനികള്‍ക്ക് വിതരണം നടത്തുമ്പോള്‍ പേമെന്റില്‍ വരുന്ന തടസങ്ങളാണ് കുടിശിക വര്‍ധിക്കാന്‍ കാരണം. എന്നിരുന്നാലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള കമ്പനികള്‍ക്കുള്ള കല്‍ക്കരി വിതരണം അവരുടെ നിലവിലെ പേമെന്റിന് അനുസരിച്ച് ക്രമീകരിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചിരുന്നു.

പ്രതിദിനം 288 റേക്ക് ആണ് 2018 -19 വര്‍ഷത്തില്‍ ഊര്‍ജ്ജ കമ്പനികളുടെ ആവശ്യകത കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 244 റേക്കുകള്‍ കോള്‍ ഇന്ത്യയില്‍ നിന്നായിരിക്കും.

Comments

comments

Categories: Business & Economy