ബിഎംഡബ്ല്യു എം 3 സെഡാനും എം 4 കൂപ്പെയും പുറത്തിറക്കി

ബിഎംഡബ്ല്യു എം 3 സെഡാനും എം 4 കൂപ്പെയും പുറത്തിറക്കി

കൊച്ചി : ബിഎംഡബ്ല്യു എം3 സെഡാനും എം ഫോര്‍ കൂപ്പെയും വിപണിയിലെത്തി. സ്‌പോര്‍ട്ടിനെസും ഡൈനാമിക്‌സും ഒത്തിണങ്ങിയ കാറുകള്‍ കോംപന്‍സേഷന്‍ പാക്കേജില്‍ ലഭിക്കും. വില എം 3 സെഡാന്‍ 1,30,20,000 രൂപ. എം4കൂപ്പെയുടെ വില 1,33,05,000 രൂപയും. പവര്‍ ടര്‍ബോ ഹൈ-റെവിംഗ്, സ്‌ട്രെയിറ്റ് സിക്‌സ് സിലണ്ടര്‍ എഞ്ചിന്‍, ഹൈ-ഗ്ലോസ് ഷാഡോ ലൈന്‍, എക്സ്റ്റീരിയര്‍ ട്രിം, ഹൈ ഗ്ലോസ് ഫിനിഷ് സൈഡ് വിന്‍ഡോ ട്രിം, എക്സ്റ്റീരിയര്‍ മിറര്‍ ഫ്രെയിം, എന്നിവ ശ്രദ്ധേയമാണ്.

എം സ്‌പോര്‍ട്ട്‌സ് എശ്‌സ്‌ഹോസ്റ്റ് സിസ്റ്റം ബ്ലാക് ക്രോം ടെയില്‍ പൈപ്പുകള്‍ സഹിതമാണ് പാക്കേജ്. 20 ഇഞ്ച് ലൈറ്റ് അലോയ് വീലുകള്‍, സ്റ്റാര്‍ സ്‌പോക്ക് സ്റ്റൈലിംഗ് സഹിതമാണുള്ളത്.ഇന്റീരിയര്‍ രചിച്ചിരിക്കുന്നത് കടഞ്ഞെടുത്ത വസ്തുക്കളിലാണ്. എം ലെതര്‍ സ്റ്റിയറിംഗ് വീല്‍ ഷിഫ്റ്റ് പാഡിലുകളാണ് പ്രധാനം. ത്രീ ലിറ്റര്‍ എം ട്വിന്‍ പവര്‍ ടര്‍ബോ ഇന്‍ലൈന്‍ 6-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്റെ പ്രകടനം കരുത്തുറ്റതാണ്. 331 കിലോവാട്ട് / 450 എച്ച് പി ആണ് ഔട്ട്പുട്ട്. ആശ്‌സിലറേഷന്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ എത്താന്‍ 4.0 സെക്കന്‍ഡ് മതി. ഏറ്റവും കൂടിയ സ്പീഡ് 250 കിലോമീറ്റര്‍ ആണ്. ഡ്രൈവര്‍ പാക്കേജില്‍ ഇത് 280 കിലോമീറ്റര്‍ വരെ വര്‍ധിപ്പിക്കാം. എയര്‍ ബാഗുകള്‍, ഡൈനാമിക് മോഡ്, ആന്റിലോക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ അപകട സാധ്യത കുറയ്ക്കുകയും ചെയ്യും.

Comments

comments

Categories: Auto