ഓഖി ദുരന്തത്തില്‍ ഡ്രെഡ്ജര്‍ തകര്‍ന്നു; കരിങ്കല്ലിനും ക്ഷാമം; വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ സമയം നീട്ടിച്ചോദിച്ച് അദാനി ഗ്രൂപ്പ്

ഓഖി ദുരന്തത്തില്‍ ഡ്രെഡ്ജര്‍ തകര്‍ന്നു; കരിങ്കല്ലിനും ക്ഷാമം; വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ സമയം നീട്ടിച്ചോദിച്ച് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം : ഓഖി ദുരന്തത്തെ തുടര്‍ന്ന് ഡ്രഡ്ജിംഗിനായി വിഴിഞ്ഞത്തെത്തിച്ച യന്ത്രങ്ങള്‍ തകര്‍ന്നതിനാല്‍ തുറമുഖ നിര്‍മാണം തടസപ്പെട്ടിരിക്കുകയാണെന്ന് അദാനി ഗ്രൂപ്പ്. നിലവില്‍ അനുവദിച്ചിരിക്കുന്ന സംയത്തിനകം തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന് അദാനി ഗ്രൂപ്പ് കത്തയച്ചു. നിലവില്‍ 1,460 ദിവസമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണത്തിന് അനുവദിച്ചിരിക്കുന്ന കാലാവധി. ഇതിനപ്പുറത്തേക്ക് പണി നീളുന്ന ഓരോ ദിവസവും കമ്പനി 12 ലക്ഷം രൂപ വീതം സര്‍ക്കാരിന് നഷ്ടപരിഹാരം കൊടുക്കണമെന്നാണ് കരാര്‍. ഈ നഷ്ടപരിഹാരം ഒഴിവാക്കി കിട്ടാനുള്ളയ ശ്രമമാണ് പുതിയ കത്തിലൂടെ അദാനി ഗ്രൂപ്പ് നടത്തുന്നതെന്നാണ് സൂചന.

കരിങ്കല്ലിന്റെ ക്ഷാമം തുറമുഖത്തിന്റെ അടിത്തട്ടിന്റെ നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഖി ദുരന്തത്തില്‍ പുലിമുട്ടുകള്‍ക്ക് ഉണ്ടായ നാശനഷ്ടവും ചൂണ്ടിക്കാട്ടുന്നു. നിലവില്‍ മണ്ണ് ഖനനം ചെയ്ത് മാറ്റുന്ന ഡ്രഡ്ജിംഗ് പ്രക്രിയയുടെ 40 ശതമാനം മാത്രമേ പൂര്‍ത്തിയാട്ടിട്ടുള്ളൂ. അദാനി ഗ്രൂപ്പിന്റെ പുതിയ ആവശ്യങ്ങള്‍ അന്വേഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

 

Comments

comments

Categories: FK News, Politics, Top Stories