ഇറാനി കപ്പ് ക്രിക്കറ്റ്: വിദര്‍ഭയ്ക്ക് കന്നിക്കിരീടം

ഇറാനി കപ്പ് ക്രിക്കറ്റ്: വിദര്‍ഭയ്ക്ക് കന്നിക്കിരീടം

നാഗ്പൂര്‍: ഇറാനി കപ്പ് ക്രിക്കറ്റില്‍ വിദര്‍ഭയ്ക്ക് കിരീടം. റെസ്റ്റ് ഓഫ് ഇന്ത്യയും വിദഭര്‍യും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും ആദ്യ ഇന്നിംഗ്‌സില്‍ നേടിയ കൂറ്റന്‍ സ്‌കോറിന്റെ ബലത്തിലാണ് വിദര്‍ഭ കന്നിക്കീരീടം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 286 റണ്‍സ് നേടിയ വസിം ജാഫറാണ് കളിയിലെ താരം. അഞ്ചാം ദിനത്തില്‍ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ വിദര്‍ഭ വിക്കറ്റ് നഷ്ടടമാകാതെ 79 റണ്‍സിലായിരിക്കെ കളി നിര്‍ത്തുകയായിരുന്നു. അവസാനിപ്പിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ വിദര്‍ഭയ്ക്ക് വേണ്ടി അക്ഷയ് വാഡ്കര്‍ 50 റണ്‍സ് നേടി. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ വിദര്‍ഭ ഏഴ് വിക്കറ്റിന് 800 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അതേസമയം, റെസ്റ്റ് ഓഫ് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിലെ മറുപടി ബാറ്റിംഗ് 390 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു.

Comments

comments

Categories: Sports