സുരക്ഷാ ആശങ്കയെ തുടര്‍ന്ന് ഒരു ഇന്‍ഡിഗോ വിമാനം കൂടി പിന്‍വലിച്ചു; യന്ത്രത്തകരാറ് മൂലം പിന്‍വലിച്ച വിമാനങ്ങളുടെ എണ്ണം 12 ആയി

സുരക്ഷാ ആശങ്കയെ തുടര്‍ന്ന് ഒരു ഇന്‍ഡിഗോ വിമാനം കൂടി പിന്‍വലിച്ചു; യന്ത്രത്തകരാറ് മൂലം പിന്‍വലിച്ച വിമാനങ്ങളുടെ എണ്ണം 12 ആയി

ന്യൂഡെല്‍ഹി : യന്ത്രത്തകരാറിനെ കുറിച്ച് ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഒരു ഇന്‍ഡിഗോ വിമാനം കൂടി ഡെല്‍ഹിയില്‍ പിന്‍വലിച്ചു. ബംഗലൂരു-ഡെല്‍ഹി നഗരങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന 6ഇ-132 വിമാനമാണ് പിന്‍വലിച്ചത്. യന്ത്രത്തകരാറുള്ളതായി പൈലറ്റ് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കമ്പനി തന്നെ വിമാനം പിന്‍വലിച്ചത്. മുന്‍കൂട്ടി തകരാറുകള്‍ കണ്ടെത്താനുള്ള നടപടിക്രമത്തിന്റെ ഭാഗമായാണ് വിമാനം പിന്‍വലിച്ചതെന്ന് കമ്പനി വാര്‍്ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രാറ്റ് ആന്റ് വിറ്റ്‌നി എഞ്ചിന്‍ ഘടിപ്പിച്ച എയര്‍ബസ് എ-320-നിയോ വിമാനമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നതും. മാര്‍ച്ച് 12ന് ഇന്‍ഡിഗോയുടേയും ഗോ എയറിന്റെയും 11 വിമാനങ്ങള്‍ ഡിജിസിഎ പിന്‍വലിച്ചിരുന്നു. വിമാനങ്ങളുടെ കുറവിനെ തുടര്‍ന്ന് 630 സര്‍വീസുകള്‍ ഇരു വിമാനക്കമ്പനികളും റദ്ദാക്കിയിട്ടുണ്ട്.

 

Comments

comments

Categories: FK News, Tech, Top Stories