വര്‍ഷാന്ത്യ ഇളവുകളുമായി മാരുതി സുസുകി

വര്‍ഷാന്ത്യ ഇളവുകളുമായി മാരുതി സുസുകി

ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ് വകകളിലായി 1.10 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകിയും ഡീലര്‍മാരും വര്‍ഷാന്ത്യ ഇളവുകള്‍ പ്രഖ്യാപിച്ചു. ഓള്‍ട്ടോ 800 മുതല്‍ മള്‍ട്ടി പര്‍പ്പസ് വാഹനമായ എര്‍ട്ടിഗ വരെയുള്ള വാഹനങ്ങള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസത്തില്‍ ആകര്‍ഷകമായ ഇളവുകള്‍ പതിവാണ്. അതേസമയം വിറ്റാര ബ്രെസ്സ, ബലേനോ, എസ്-ക്രോസ്, 2018 സ്വിഫ്റ്റ് എന്നീ കാറുകള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ടോ എക്‌ചേഞ്ച് ബോണസോ പ്രഖ്യാപിക്കാന്‍ മാരുതി സുസുകി തയ്യാറായില്ല.

ഓള്‍ട്ടോ 800 എന്‍ട്രി ലെവല്‍ കാറിന് ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ് എന്നീ വകകളില്‍ ആകെ 60,000 രൂപ വരെ ഇളവ് ലഭിക്കും. എഎംടി ട്രാന്‍സ്മിഷനിലും വരുന്ന ഓള്‍ട്ടോ കെ10 കാറിന് 70,000 രൂപ വരെയാണ് (ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്) ഇളവ് നല്‍കുന്നത്. വാഗണ്‍ആറിനാണ് ഏറ്റവുമധികം ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയായി 1.10 ലക്ഷം രൂപ നേടാം. സെലേറിയോ കാറിന് 45,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 45,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. ആകെ 90,000 രൂപ.

ബ്രെസ്സ, ബലേനോ, എസ്-ക്രോസ്, 2018 സ്വിഫ്റ്റ് കാറുകള്‍ക്ക് ഇളവുകള്‍ ഇല്

സിയാസ് സെഡാന് 85,000 രൂപ വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 55,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും. ഈ വര്‍ഷം സിയാസിന്റെ പുതിയ പതിപ്പ് പുറത്തിറക്കുന്നത് മാരുതി സുസുകിയുടെ പരിഗണനയിലാണ്. ഇഗ്നിസിന് 40,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 40,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവ പ്രഖ്യാപിച്ചു. ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സബ്-കോംപാക്റ്റ് സെഡാനായ ഡിസയറിന് ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ് വകകളില്‍ 25,000 രൂപ വരെ ഇളവ് ലഭിക്കും. 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും. എര്‍ട്ടിഗയുടെ വിലയില്‍ പ്രഖ്യാപിച്ച ഇളവ് 50,000 രൂപയാണ്. ക്യാഷ് ഡിസ്‌കൗണ്ട് 25,000 രൂപ, എക്‌സ്‌ചേഞ്ച് ബോണസ് 25,000 രൂപ. എര്‍ട്ടിഗയുടെ പരിഷ്‌കരിച്ച പതിപ്പ് ഈ വര്‍ഷം പുറത്തിറക്കും.

Comments

comments

Categories: Auto