മുന്നണിപ്രവേശം സര്‍പ്രൈസായിരിക്കുമെന്ന് കെഎം മാണി; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് കേരള കോണ്‍ഗ്രസ് വിട്ടു നില്‍ക്കും; ചെങ്ങന്നൂരിലെ നിലപാട് പിന്നീട്

മുന്നണിപ്രവേശം സര്‍പ്രൈസായിരിക്കുമെന്ന് കെഎം മാണി; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് കേരള കോണ്‍ഗ്രസ് വിട്ടു നില്‍ക്കും; ചെങ്ങന്നൂരിലെ നിലപാട് പിന്നീട്

കോട്ടയം : ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുന്നത് സംബന്ധിച്ച് കേരള കോണ്‍ഗ്രസിന്റെ തീരുമാനം എല്ലാവര്‍ക്കും സര്‍പ്രൈസായിരിക്കുമെന്ന് കെഎം മാണി. മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനം വൈകാതെ ഉണ്ടാകുമെന്നും പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന് ശേഷം അദ്ദേഹം കോട്ടയത്ത് പറഞ്ഞു. തല്‍ക്കാലം ഒരു മുന്നണിയുടെയും ഭാഗമാകാന്‍ തീരുമാനിക്കാത്ത് സ്ഥിതിക്ക് ഉടനെ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് തീരുമാനം. അതേസമയം ചെങ്ങന്നൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് തെരഞ്ഞെടുപ്പിന്റെ പ്ര്ഖ്യാപനത്തിന് ശേഷമാകും ഉണ്ടാകുകയെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ വ്യക്തമാക്കി.

കോട്ടയത്തു നടന്ന സ്റ്റിയറിംഗ് ക്മ്മറ്റി യോഗത്തില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് തര്‍ക്കിച്ചതോടെയാണ് മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം പി്‌നീടാക്കിയത്. പാര്‍ട്ടി എല്‍ഡിഎഫിന്റെ ഭാഗമാകണമെന്നും യുഡിഎഫിലേക്ക് തിരികെ പോകമമെന്നും അഭിപ്രായ പ്രകടനങ്ങളുണ്ടായി. പാര്‍ട്ടിയുടെ എംപിമാരും എംഎല്‍എമാരും ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന തലത്തിലുള്ള ഭാരവാഹികളുമാണ് യോഗത്തില്‍ സംബന്ധിച്ചത്.

നേരത്തെ എന്‍ഡിഎ മുന്നണിയിലേക്ക് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കെഎം മാണിയെ ക്ഷണിച്ചിരുന്നു. എല്‍ഡിഎഫും യുഡിഎഫും നേരത്തെ തന്നെ കേരള കോണ്‍ഗ്രസിന മുന്നണിയിലേക്കുള്ള ക്ഷണക്കത്ത് നല്‍കിയിട്ടുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും മാണിയുടെ പിന്തുണ മൂന്നു മുന്നണികളും കാംക്ഷിക്കുന്നു.

Comments

comments

Categories: FK News, Politics, Slider