ജിയാന്‍ ലൂയിജി ബുഫണ്‍ വീണ്ടും ഇറ്റലിക്ക് വേണ്ടി ബൂട്ടുകെട്ടും

ജിയാന്‍ ലൂയിജി ബുഫണ്‍ വീണ്ടും ഇറ്റലിക്ക് വേണ്ടി ബൂട്ടുകെട്ടും

മിലാന്‍: ലോക ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളായ ഇറ്റലിയുടെ ജിയാന്‍ ലൂയിജി ബുഫണ്‍ ദേശീയ ടീമിന് വേണ്ടി വീണ്ടും ബൂട്ടുകെട്ടും. റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇറ്റലിക്ക് ഇടം നേടാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് നാല്‍പ്പത് വയസുകാരനായ ബുഫണ്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ലോകകപ്പിന് മുന്നോടിയായി നടത്തപ്പെടുന്ന അര്‍ജന്റീനയ്ക്കും ഇംഗ്ലണ്ടിനുമെതിരായ സൗഹൃദ മത്സരത്തിനുള്ള ഇറ്റാലിയന്‍ ടീമില്‍ യുവന്റസ് ക്ലബിന്റെ ക്യാപ്റ്റന്‍ കൂടിയായ ബുഫണിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇറ്റാലിയന്‍ ജഴ്‌സിയില്‍ 175 മത്സരങ്ങള്‍ക്കിറങ്ങിയ ജിയാന്‍ ലൂയിജി ബുഫണ്‍ 2006ല്‍ ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു. ഈ മാസം 23-ാം തിയതി അര്‍ജന്റീനയ്‌ക്കെതിരെ കളത്തിലിറങ്ങുന്ന ഇറ്റലി 26ന് ഇംഗ്ലണ്ടിനെയും നേരിടും.

 

Comments

comments

Categories: Sports