പെണ്‍ ഭ്രൂണഹത്യയില്‍ ആശങ്കപ്പെടുന്ന രാജ്യത്ത് പുരുഷന്‍മാരുടെ ഇരട്ടി സ്ത്രീകളുള്ള ഒരു സമുദായം; പെണ്‍കുട്ടികള്‍ ജനിക്കുന്നത് ഇവര്‍ക്ക് ആഘോഷം; വേശ്യാവൃത്തിക്ക് ഒരാള്‍ കൂടിയായെന്ന സമാധാനം!

പെണ്‍ ഭ്രൂണഹത്യയില്‍ ആശങ്കപ്പെടുന്ന രാജ്യത്ത് പുരുഷന്‍മാരുടെ ഇരട്ടി സ്ത്രീകളുള്ള ഒരു സമുദായം; പെണ്‍കുട്ടികള്‍ ജനിക്കുന്നത് ഇവര്‍ക്ക് ആഘോഷം; വേശ്യാവൃത്തിക്ക് ഒരാള്‍ കൂടിയായെന്ന സമാധാനം!

ഭോപ്പാല്‍ : പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയും പെണ്‍ ഭ്രൂണഹത്യകള്‍ക്കെതിരെ സന്നദ്ധ സംഘടനകള്‍ കലാപമുയര്‍ത്തുകയും ചെയ്യുന്ന നാട്ടില്‍ സ്ത്രീ-പുരുഷ അനുപാതക്കണക്കുകള്‍ പോലും അപ്രസക്തമാക്കുന്ന രീതിയില്‍ സ്ത്രീജനസംഖ്യ കൂടിയ ഒരു സമുദായമുണ്ട്. മധ്യപ്രദേശിലെ ബന്‍ച്ഛാഡ സമുദായം പെണ്‍കുട്ടികളുടെ ജനനം മതിമറന്ന് ആഘോഷിക്കുന്നവരാണ്. എത്ര നല്ലവരാണ് ബന്‍ച്ഛാഡകള്‍ എന്ന് ചിന്തിക്കുന്നവര്‍ യാഥാര്‍ഥ്യമറിയുമ്പോള്‍ ഇവര്‍ക്ക് നേരെ കാര്‍ക്കിച്ച് തുപ്പിയേക്കാം. അത്രക്ക് ഹീനമായി സ്വന്തം പെണ്‍കുട്ടികളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുന്ന മാതാപിതാക്കളാണ് മധ്യപ്രദേശ് രാജസ്ഥാന്‍ അതിര്‍ത്തിയിലെ മന്ദ്‌സോറിലും രത്‌ലം, നീമച് മേഖലയിലും അധിവസിക്കുന്ന സമുദായത്തിലുള്ളത്.

നൂറ്റാണ്ടുകളായി ഈ വിഭാഗത്തിന്റെ ധനസമ്പാദന മാര്‍ഗമാണ് വേശ്യാവൃത്തി. പെണ്‍കുട്ടികള്‍ ജനിക്കുന്ന ദിവസം ആഘോഷമായി കൊണ്ടാടും. പണം സമ്പാദിക്കാന്‍ ഒരാള്‍ കൂടി എത്തി എന്ന ആഹഌാദം. 12 വയസ് തികയുന്നതോടെ മാതാപിതാക്കള്‍ തന്നെ കുട്ടികളെ വേശാവൃത്തിയിലേക്ക് തള്ളിയിടും. നീമച് ഹൈവേയുടെ വശങ്ങളിലുള്ള ഗ്രാമങ്ങളും ധാബകളും കേന്ദ്രീകരിച്ചാണ് മാംസക്കച്ചവടം. ഹൈവേയില്‍ കൂടി പോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരെ ആകര്ഷിക്കാന്‍ പെണ്‍കുട്ടികള്‍ ഒരുങ്ങിച്ചമഞ്ഞ് നില്‍ക്കുന്നുണ്ടാവും. 100 രൂപക്കാണ് ഇവിടെ കച്ചവടമുറപ്പിക്കുന്നത്.

ആണ്‍ഭ്രൂണഹത്യകള്‍ ഇവരുടെ ഇടയില്‍ നടക്കുന്നുണ്ടോയെന്നു പോലും സംശയം ജനിപ്പിക്കുന്നതാണ് ഇവരുടെ ഇടയിലെ സ്ത്രീപുരുഷ അനുപാതം. 2015ല്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ വനിതാ ശാക്തീകരണ വകുപ്പ് മന്ദസോര്‍ ജില്ലയില്‍ നടത്തിയ സര്‍വേ പ്രകാരം 38 ഗ്രാമങ്ങളില്‍ 2,243 സ്ത്രീകളും 1,192 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. പുരുഷന്‍മാരുടെ എണ്ണം സ്ത്രീകളുടെ പാതി മാത്രം. 2012ല്‍ നീമച്ച് ജില്ലയില്‍ നടത്തിയ സര്‍വേയില്‍ സ്ത്രീകളുടെ എണ്ണം 3,595ഉം പുരുഷന്‍മാരുടേത് 2,770 ഉം ആയിരുന്നു. പെണ്‍കുട്ടികളെ രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ നിന്ന് പണം കൊടുത്ത് വാങ്ങിയും ഇവര്‍ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ സാവധാനം ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടികളെ വേശ്യാവൃത്തിയില്‍ നിന്ന് മോചിപ്പിച്ച് വനിതാ മന്ദിരങ്ങളിലേക്ക് മാറ്റാനും പഠനത്തിനും തൊഴില്‍ സമ്പാദിക്കാനും സഹായിക്കുന് പരിപാടികള്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും നടത്തി വരുന്നു. എങ്കിലും ഇപ്പോഴും ഭൂരിഭാഗം ആള്‍ക്കാരും പെണ്‍കുട്ടികളെ വില്‍ക്കുന്ന ഹീനമായ തൊഴിലില്‍ നിന്ന് പിന്‍തിരിഞ്ഞിട്ടില്ല.

Comments

comments