അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ 5 നാട്ടുകാര്‍ കൊല്ലപ്പെട്ടു; 2 പേര്‍ക്ക് പരിക്ക്; ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നു

അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ 5 നാട്ടുകാര്‍ കൊല്ലപ്പെട്ടു; 2 പേര്‍ക്ക് പരിക്ക്; ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നു

ശ്രീനഗര്‍ : ജമ്മു-കശ്മീരിലെ പൂഞ്ച് മേഖലയിലെ ബാലാകോട്ടില്‍ പാക് സൈനികര്‍ നടത്തിയ വെടിവെപ്പില്‍ 5 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് പാക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ ലക്ഷ്യമാക്കി ഷെല്ലാക്രമണം നടത്തിയത്. സൈനിക പോസ്റ്റുകള്‍ക്ക് നേരെയും ആക്രമണം നടന്നു. പരിക്കേറ്റ രണ്ട് ആളുകളെ സൈന്യം ആശുപത്രിയിലേക്ക് മാറ്റി. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ആരംഭിച്ചു. പ്രദേശത്തെ സ്‌കൂളുകള്‍ക്കും അവധി കൊടുത്തിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യം മേഖലയില്‍ അതിശക്തമായ തിരിച്ചടി ആരംഭിച്ചെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ചയും ബാലാകോട്ടിലെ ധര്‍ത്തി ഗ്രാമത്തില്‍ പാക് വെടിവെപ്പില്‍ ഒരു ജവാന് പരിക്കേറ്റിരുന്നു.

 

Comments

comments

Categories: FK News, Politics, Slider