സഹപ്രവര്‍ത്തകന്റെ ജന്മദിനമാഘോഷിക്കാന്‍ ആഗ്രയിലേക്ക് തിരിച്ച എയിംസിലെ ഡോക്ടര്‍മാര്‍ ചെന്നുകയറിയത് ദുരന്തമുഖത്തേക്ക്; ട്രക്കിന്റെ പിന്നിലിടിച്ചു കയറിയ കാറിലെ 3 ഡോക്ടര്‍മാര്‍ തല്‍ക്ഷണം മരിച്ചു; 4 പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍

സഹപ്രവര്‍ത്തകന്റെ ജന്മദിനമാഘോഷിക്കാന്‍ ആഗ്രയിലേക്ക് തിരിച്ച എയിംസിലെ ഡോക്ടര്‍മാര്‍ ചെന്നുകയറിയത് ദുരന്തമുഖത്തേക്ക്; ട്രക്കിന്റെ പിന്നിലിടിച്ചു കയറിയ കാറിലെ 3 ഡോക്ടര്‍മാര്‍ തല്‍ക്ഷണം മരിച്ചു; 4 പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍

ന്യൂഡെല്‍ഹി : നൂറുകണക്കിന് രോഗികളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നവരായിരുന്നു അവര്‍. ഇനിയൊരായിരം പേര്‍ക്ക് ദയയും കാരുണ്യവും പകര്‍ന്നു നല്‍കേണ്ടിയിരുന്നവര്‍. ക്ഷണനേരത്തെ അശ്രദ്ധ അതില്‍ 3 പേരെ നഷ്ടപ്പെടുത്തി. രണ്ട് വനിതാ ഡോക്ടര്‍മാരടക്കം 4 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. പുലര്‍ച്ചെ 3 മണിയോടെ ഡെല്‍ഹി-ആഗ്ര എക്‌സ്പ്രസ് വേയിലാണ് ദാരുണമായ അപകടം ഉണ്ടായത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 7 ഡോക്ടര്‍മാര്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട ഇന്നോവ കാര്‍ മഥുരക്ക് സമീപം സുരിയില്‍ ട്രക്കിന് പിറകില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ ഓടിച്ചിരുന്ന ഡോ. ഹര്‍ഷദ് (34), ഡോ. യശ്പ്രീത് ( 25), ഡോ. ഹേംബാല (24) എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഡോ. കാതറീന്‍, ഡോ. ജിതേന്ദര്‍, ഡോ. മഹേഷ് കുമാര്‍, ഡോ. അഭിനവ് കുമാര്‍ സിംഗ് എന്നിവരെ പരിക്കുകളഓടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡോ. ഹര്‍ഷദിന്റെ ജന്മദിനം ആഘോഷിക്കാന്‍ ആഗ്രയിലേക്ക് തിരിച്ചതായിരുന്നു ഡോക്ടര്‍മാരുടെ സംഘം. രാത്രിയായതിനാല്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് അനുമാനിക്കുന്നതായി പൊലീസ് പറഞ്ഞു. കാറില്‍ എല്ലാവരും ഉറക്കത്തിലായിരുന്നെന്ന് പരിക്കേറ്റ് ചികിത്സയിലുള്ള ഒരു ഡോക്ടര്‍ മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി. ഡല്‍ഹി-ആഗ്ര അതിവേഗ എക്‌സ്പ്രസ് പാതയില്‍ അപകടങ്ങള്‍ സ്ഥിരമായി മാറുകയാണ്. അതിവേഗത്തിനൊപ്പമുണ്ടാകുന്ന ചെറുപാളിച്ചകളഅ# പോലും വലിയ ദുരന്തങ്ങളാണ് സൃഷ്ടിക്കുന്നത്.

Comments

comments

Categories: FK News, Slider