ബാങ്കുകളില്‍ ആളില്ലാതെ കിടക്കുന്നത് 11,302 കോടി രൂപ; ഉടമസ്ഥനില്ലാത്ത പണം ഏറ്റവുമധികമുള്ളത് എസ്ബിഐയിലും പഞ്ചാബ് നാഷണല്‍ ബാങ്കിലും

ബാങ്കുകളില്‍ ആളില്ലാതെ കിടക്കുന്നത് 11,302 കോടി രൂപ; ഉടമസ്ഥനില്ലാത്ത പണം ഏറ്റവുമധികമുള്ളത് എസ്ബിഐയിലും പഞ്ചാബ് നാഷണല്‍ ബാങ്കിലും

ന്യൂഡെല്‍ഹി : രാജ്യത്തെ 64 ബാങ്കുകളിലായി ഉടമസ്ഥനില്ലാതെ നിഷ്‌ക്രിയമായി കിടക്കുന്നത് മൂന്ന് കോടിയോളം അക്കൗണ്ടുകളെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍. അക്കൗണ്ടുകളിലെല്ലാം കൂടി ഉള്ള പണം 11,302 കോടി രൂപയാണ്. 1,262 കോടി രൂപയുള്ള എസ്ബിഐയാണ് ആദ്യ സ്ഥാനത്ത്. നീരവ് മോദിയുടെ എല്‍ഒയു ത
ട്ടിപ്പിനിരയായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 1,250 കോടി രൂപ വിവിധ അക്കൗണ്ടുകളിലായി അവകാശികളില്ലാതെ കിടക്കുന്നു. മറ്റ് പൊതുമേഖലാ ബാങ്കുകളിലെല്ലാം കൂടി 7,040 കോടി രൂപയാണ് നാഥനില്ലാതെ കെട്ടിക്കിടക്കുന്നത്.

ഉടമ മരിച്ചുപോയതോടെ നിര്‍ജീവമാക്കപ്പെട്ടതാവാം ഇതിലെ ഭൂരിഭാഗം അക്കൗണ്ടുകളെന്നും ബാങ്കിംഗ് രംഗത്തെ വിദഗ്ധര്‍ പറയുന്നു. പല അക്കൗണ്ടുകളുള്ള ആളുകള്‍ അതില്‍ ചിലത് ഉപയോഗിക്കാത്തതിനാല്‍ നിര്‍ജീവാവസ്ഥയിലായ അക്കൗണ്ടുകളും ഉണ്ടാകാമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വളരെ ചെറിയ ശതമാനം അക്കൗണ്ടുകള്‍ കണക്കില്ലാത്ത പണം സൂക്ഷിച്ചവയോ ബേനാമി അക്കൗണ്ടുകളോ ആവാം. എങ്കിലു ബാങ്കുകള്‍ പ്രതിവര്‍ഷം കൈകാര്യ ചെയ്യുന്ന 100 ലക്ഷം കോടി രൂപയുടെ നിസാര ശതമാനം തുക മാത്രമാണ് ഇവയിലുള്ളതെന്നും ബാങ്കിംഗ് വിദദ്ധര്‍ പറയുന്നു.

10 വര്‍ഷം അക്കൗണ്ടുകള്‍ നിര്‍ജീവമായി കിടന്നാല്‍ തൊട്ടടുത്ത ധനകാര്യ വര്‍ഷത്തില്‍ 1 മാസത്തിനകം റിസര്‍വ് ബാങ്കിനെ ഏല്‍പിക്കണമെന്നാണ് 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ നിയമം പറയുന്നത്. എന്നാല്‍ നിക്ഷേപകനോ അവകാശിക്കോ അക്കൗണ്ടിലെ തുക തിരികെ ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്നും കാലാവധി കഴിഞ്ഞാലും ബാങ്ക് ഇത് തിരികെ നല്‍കണമെന്നും നിയമം പറയുന്നു.

ആക്‌സിസ്, യേസ്, ഐസിഐസിഐ, കോടാക് മഹിന്ദ്ര അടക്കം സ്വകാര്യ ബാങ്കുകളില്‍ 1,416 കോടി രൂപ മാത്രമേ നാഥനില്ലാതെ തിടക്കുന്നുള്ളൂ. 476 കോടി രൂപയോടെ ഐസിഐസിഐ ബാങ്കാണ് ഇതില്‍ മു്ന്നിലുള്ളത്. എച്ച്എസ്ബിസി പോലെ 25 വിദേശ ബാങ്കുകളുടെ ഇന്ത്യന്‍ ശാഖകളില്‍ 332 കോടി രൂപയും അനാഥമായി കിടക്കുന്നുണ്ട്.

Comments

comments

Categories: Banking, FK News, Slider