ഇറാനി കപ്പ്: വിദര്‍ഭയ്ക്ക് ചരിത്ര സ്‌കോര്‍, റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് തകര്‍ച്ച

ഇറാനി കപ്പ്: വിദര്‍ഭയ്ക്ക് ചരിത്ര സ്‌കോര്‍, റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് തകര്‍ച്ച

വഡോദര: ഇറാനി കപ്പ് ക്രിക്കറ്റിലെ റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന്റെ നാലാം ദിനത്തില്‍ ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 800-7ന് വിദര്‍ഭ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതേ ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെന്ന തകര്‍ച്ചയിലാണ്. 81, 62 റണ്‍സ് വീതം നേടിയ ഹനുമാന്‍ വിഹാരിയും ജയന്ദ് യാദവുമാണ് ക്രീസില്‍. സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സാകുമ്പോഴേക്കും റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് രവികുമാര്‍ സമര്‍ത്ഥിനെയും മായങ്ക് അഗര്‍വാളിനെയും നഷ്ടമായി. പിന്നീട് പൃഥി ഷാ, കരുണ്‍ നായര്‍ രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി യഥാക്രമം 51, 21, 8 റണ്‍സ് വീതം നേടിയപ്പോള്‍ ശ്രീകര്‍ ഭാരത് പൂജ്യനായി മടങ്ങി. അതേസമയം, നാല്‍പ്പതുകാരനായ വസിം ജാഫര്‍ നേടിയ 286 റണ്‍സിന്റെ ബലത്തിലാണ് വിദര്‍ഭ കൂറ്റന്‍ സ്‌കോറിലെത്തിയത്. അപൂര്‍വ് വാങ്കഡെ, ഗണേഷ് സതീഷ് എന്നിവര്‍ സെഞ്ച്വറി കണ്ടെത്തുകയും ചെയ്തു. ഫയ്‌സ് ഫസല്‍ (89), സഞ്ജയ് രാമസ്വാമി (53) എന്നിവരാണ് വിദര്‍ഭയുടെ മറ്റ് സ്‌കോറര്‍മാര്‍.

Comments

comments

Categories: Sports