കാല്‍വിരലുകള്‍ കൊണ്ട് പരീക്ഷയെഴുതി ശങ്കര്‍

കാല്‍വിരലുകള്‍ കൊണ്ട് പരീക്ഷയെഴുതി ശങ്കര്‍

 

തെലുങ്കാന: കാല്‍വിരലുകള്‍ കൊണ്ട് പരീക്ഷ എഴുതുകയാണ് എല്ലുരി ശങ്കര്‍ എന്ന പത്താം ക്ലാസുകാരന്‍. തന്റെ കുറവുകളെ കണക്കിലെടുക്കാതെ സ്വയ പ്രയത്‌നത്താല്‍ നേടിയെടുത്ത കഴിവിലൂടെ ഈ മിടുക്കന്‍ ആദ്യ പരീക്ഷ എഴുതി.

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഷോക്കേറ്റ് ശങ്കറിന്റെ ഇരുകൈകളും നഷ്ടപ്പെട്ടത്. അതേതുടര്‍ന്ന് കാല്‍വിരലുകള്‍ കൊണ്ട് എഴുതാന്‍ ശീലിക്കുകയായിരുന്നു. കാലുകള്‍ക്കിടയില്‍ പെന്‍ പിടിച്ചു കൊണ്ട് പരീക്ഷയെഴുതുന്ന ശങ്കറിന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡീയകളില്‍ പ്രചരിച്ചിരുന്നു. പരീക്ഷക്കു ശേഷം തുടര്‍ പഠനം നടത്തി സ്വന്തം കാലില്‍ നില്‍ക്കുകയെന്നതാണ് അവന്റെ സ്വപ്നം.

Comments

comments

Categories: Motivation