റാഫേല്‍ നദാലിന്റെ ജീവിതം വേദനസംഹാരി മരുന്നുകളോടൊപ്പമെന്ന് വെളിപ്പെടുത്തല്‍

റാഫേല്‍ നദാലിന്റെ ജീവിതം വേദനസംഹാരി മരുന്നുകളോടൊപ്പമെന്ന് വെളിപ്പെടുത്തല്‍

മാഡ്രിഡ്: സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ 2005 മുതല്‍ ജീവിക്കുന്നത് വേദനയെയും വേദനസംഹാരി മരുന്നുകളെയും കൂട്ടുപിടിച്ചാണെന്ന് അദ്ദേഹത്തിന്റെ അമ്മാവനും താരത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക സാന്നിധ്യവുമായ ടോണിയുടെ വെളിപ്പെടുത്തല്‍. സ്‌പെയിനില്‍ നടന്ന കോണ്‍ഗ്രസോ മൂര്‍ഷ്യ സ്‌പോര്‍ട് ആന്‍ഡ് ബിസിനസ് കോണ്‍റഫറന്‍സില്‍ വെച്ചാണ് റാഫേല്‍ നദാലിന്റെ അമ്മാവന്‍ ഇക്കാര്യം അറിയിച്ചത്. വേദന കുറച്ച് സഹിച്ചാല്‍ മതിയെന്നതിനാല്‍ ചുരുങ്ങിയ മത്സരങ്ങളില്‍ മാത്രം ജയിച്ചാല്‍ മതിയെന്ന് ഓരോ വിജയവും നേടിയതിന് ശേഷം റാഫേല്‍ നദാല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും താരത്തിന്റെ അമ്മാവനായ ടോണി വ്യക്തമാക്കി. ലോക ടെന്നീസ് റാങ്കിംഗില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ റോജര്‍ ഫെഡറര്‍ക്ക് പിന്നിലായി രണ്ടാം സ്ഥാനത്തുള്ള റാഫേല്‍ നദാല്‍ പതിനാറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ താരമാണ്. ടെന്നീസ് ലോകത്തെ ഏറ്റവും മികച്ച പ്രതിഭകളിലൊരാളായി കണക്കാക്കപ്പെടുന്ന മുപ്പത്തൊന്ന് വയസുകാരനായ റാഫേല്‍ നദാല്‍ സ്‌പെയിനിലെ ഏറ്റവും വിലമതിക്കുന്ന കായിക താരങ്ങളില്‍ ഒരാള്‍ക്കൂടിയാണ്.

Comments

comments

Categories: Sports