വിദേശ സഞ്ചാരികള്‍ ബിക്കിനി ധരിക്കരുതെന്ന് കണ്ണന്താനം

വിദേശ സഞ്ചാരികള്‍ ബിക്കിനി ധരിക്കരുതെന്ന് കണ്ണന്താനം

 

ന്യൂഡല്‍ഹി: വിദേശ സഞ്ചാരികള്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു യോജിക്കുന്ന വസ്ത്രധാരണം നടത്തണമെന്നു കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ രാജ്യങ്ങളില്‍ ബിക്കിനി ധരിച്ചു പുറത്തിറങ്ങുന്നത് അവിടുത്തെ രീതിയാണ്. ഇന്ത്യയില്‍ ബിക്കിനി ധരിച്ചു നടക്കരുത്. ഇന്ത്യയിലെത്തുമ്പോള്‍ ഈ നാടിന്റെ സംസ്‌കാരവും പാരമ്പര്യവും ബഹുമാനിക്കാന്‍ ബാധ്യതയുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ബിക്കിനി പോലുള്ള വസ്ത്രങ്ങള്‍ അംഗീകരിക്കുന്നുണ്ട്. എന്തു ധരിക്കാനും വ്യക്തിക്കു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ എന്റെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കരുത്. പരസ്പരം ബഹുമാനിക്കാന്‍ ശ്രമിക്കണം. ഇന്ത്യയിലെത്തുന്നവര്‍ സാരി ധരിക്കണമെന്നല്ല പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കാര്‍ ഇന്ത്യ മുഴുവന്‍ കാണണം. ഓരോ സംസ്ഥാനക്കാരും മറ്റ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കണമെന്നും കണ്ണന്താനം പറഞ്ഞു. ടൂറിസം വളരാന്‍ ‘നൈറ്റ് ലൈഫ്’ വേണമെന്നും ഇത് സംസ്‌കാരത്തിന്റെ ഭാഗമാക്കണമെന്നും ആവശ്യപ്പെട്ടതിന്റെ പിറ്റേന്നാണ് കണ്ണന്താനത്തിന്റെ ബിക്കിനി പരാമര്‍ശം വന്നത്.

 

 

Comments

comments

Categories: Top Stories