ചായ വില്‍പ്പന നടത്തിയ അച്ഛന്റെ മകന്‍

ചായ വില്‍പ്പന നടത്തിയ അച്ഛന്റെ മകന്‍

 

ഈ വര്‍ഷത്തെ മിസ്റ്റര്‍ നാഷണല്‍ യൂണിവേഴ്‌സായി ഭോപ്പാല്‍ സ്വദേശി ഫര്‍ഹാന്‍ ഖുറേഷി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച്ച ഗോവയില്‍ വച്ച് നടന്ന മത്സരത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഭോപ്പാലിലെ ചായ വില്‍പ്പനക്കാരനായിരുന്ന ഫരീദ് ഖുറേഷിയുടെ മകനായ ഫര്‍ഹാന്‍ മോഡലായും പ്രവര്‍ത്തിച്ചിരുന്നു. നാഷണല്‍ യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഫേസ്ബുക്കില്‍ തന്റെ ചിത്രം പങ്ക് വെക്കുകയും എല്ലാവര്‍ക്കും നന്ദി അറിയിക്കുയും ചെയ്തിരുന്നു. ഈ മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതിലൂടെ ഇന്ത്യക്ക് അഭിമാനിക്കാന്‍ ഒരു കാരണം നല്‍കിയതില്‍ സന്തോഷവാനാണെന്നും തുടര്‍ന്നും സ്‌നേഹവും സഹകരണവും ഉണ്ടായിരിക്കണമെന്നുമാണ് ഫര്‍ഹാന്‍ പങ്കുവെച്ചത്.

 

 

Comments

comments

Categories: Motivation