നരേന്ദ്ര മോദിക്ക് അധികാര ഗര്‍വും അഹങ്കാരവുമാണെന്ന് സോണിയ ഗാന്ധി

നരേന്ദ്ര മോദിക്ക് അധികാര ഗര്‍വും അഹങ്കാരവുമാണെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാര ഗര്‍വും അഹങ്കാരവുമാണെന്നും എന്നാല്‍ ഇത്തരം ഫാസിസ്റ്റ് ചിന്താഗതികള്‍ കോണ്‍ഗ്രസിന് മുന്നില്‍ വിലപ്പോകില്ലെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റായിരുന്ന സോണിയ ഗാന്ധി. എഐസിസി പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു സോണിയ ഗാന്ധിയുടെ പ്രധാനമന്ത്രിക്കെതിരായ കടുത്ത പരാമര്‍ശം. യുപിഎ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളെല്ലാം മോദി അവഗണിക്കുകയാണ് ചെയ്തതെന്നും മന്‍മോഹന്‍ സിംഗിന്റെ ഗവണ്‍മെന്റിന് കീഴില്‍ ഇന്ത്യയുടെ സാമ്പത്തിക പുരോഗതി വളരെ ഉന്നതിയിലായിരുന്നുവെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവും പ്രതിസന്ധി ഘട്ടത്തിലായിരിക്കെ നേതൃത്വ സ്ഥാനം ഏറ്റെടുത്ത രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് പ്രസംഗം തുടങ്ങിയ സോണിയ ഗാന്ധി പാര്‍ട്ടിക്ക് വേണ്ടി നേതാക്കള്‍ വ്യക്തിതാത്പര്യം മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ് വലിയ പ്രസ്ഥാനമാണെന്നത് തങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവരെ ബോധ്യപ്പെടുത്തേണ്ട സമയമായെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

 

Comments

comments

Categories: Politics, Slider