മുഹമ്മദ് ഷമിക്ക് ഐപിഎല്‍ കളിക്കാന്‍ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്

മുഹമ്മദ് ഷമിക്ക് ഐപിഎല്‍ കളിക്കാന്‍ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്

മുംബൈ: സ്വന്തം ഭാര്യയുടെ ഗുരുതരമായ ആരോപണങ്ങളാല്‍ കടുത്ത സമ്മര്‍ദ്ദത്തിലായ ടീം ഇന്ത്യ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അടുത്തിടെ നടക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ കളിക്കുന്നതിനുള്ള അനുമതി ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ നല്‍കിയതായി റിപ്പോര്‍ട്ട്. ആന്റി കറപ്ഷന്‍ യൂണിറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം മാത്രം വിഷയം ചര്‍ച്ചയ്‌ക്കെടുത്താല്‍ മതിയെന്നാണ് ഗവേര്‍ണിംഗ് കൗണ്‍സില്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണറിയുന്നത്. അടുത്ത അഞ്ച് ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് വരുമെന്നും അതിന് ശേഷം വിഷയം കൈകാര്യം ചെയ്യുമെന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മേധാവിയായ രാജീവ് ശുക്ലയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമായ മുഹമ്മദ് ഷമിയെ മൂന്ന് കോടി രൂപയ്ക്കായിരുന്നു ക്ലബ് സ്വന്തമാക്കിയത്.

Comments

comments

Categories: Sports