ബാഴ്‌സലോണയില്‍ തുടരണോയെന്ന് അടുത്ത മാസം തീരുമാനിക്കും: ഇനിയേസ്റ്റ

ബാഴ്‌സലോണയില്‍ തുടരണോയെന്ന് അടുത്ത മാസം തീരുമാനിക്കും: ഇനിയേസ്റ്റ

ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ വമ്പന്‍ ക്ലബായ ബാഴ്‌സലോണയില്‍ തുടരണമോയെന്ന കാര്യത്തില്‍ അടുത്ത മാസം തീരുമാനമെടുക്കുമെന്ന് ടീം ക്യാപ്റ്റനായ ആന്ദ്രേ ഇനിയേസ്റ്റ. ചൈനീസ് ലീഗ് ക്ലബുകളില്‍ നിന്നും വമ്പന്‍ ഓഫറുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്പാനിഷ് മിഡ്ഫീല്‍ഡറായ ഇനിയേസ്റ്റ ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇനിയേസ്റ്റയുമായി ബാഴ്‌സലോണയ്ക്ക് ആജീവനാന്ത കരാറാണുള്ളത്. എങ്കിലും, പ്രായം കൂടി പരിഗണിക്കുമ്പോഴും ഫിലിപ് കുട്ടീന്യോ തുടങ്ങിയ താരങ്ങളെ ക്ലബ് സ്വന്തമാക്കിയിട്ടുള്ളതിനാലും ഇനിയേസ്റ്റയ്ക്ക് എത്ര മത്സരങ്ങളില്‍ ഇനി ടീമിലിടം കണ്ടെത്താനാവുമെന്നതും ആശങ്കയാണ്. 2003ല്‍ ബാഴ്‌സലോണ ക്ലബിലെത്തിയ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ടീമിനൊപ്പം എട്ട് ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് ട്രോഫികളും സ്വന്തമാക്കിയിട്ടുണ്ട്.

 

Comments

comments

Categories: Sports