ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: മലയാളി താരം പ്രണോയ് പുറത്ത്

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: മലയാളി താരം പ്രണോയ് പുറത്ത്

ബെര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മലയാളി താരം എച്ച്എസ് പ്രണോയ് ചൈനയുടെ ഹുവാങ് യുക്‌സിയാങിനോട് തോറ്റ് പുറത്തായി. ഒരു മണിക്കൂറും 17 മിനുറ്റും നീണ്ടുനിന്ന വളരെയധികം ആവേശോജ്വലമായ മത്സരത്തിന്റെ ഒന്നാം സെറ്റ് സ്വന്തമാക്കിയതിന് ശേഷമാണ് പ്രണോയ് പൊരുതി വീണത്. സ്‌കോര്‍: 22-20, 16-21, 21-23. ഇതോടെ, ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സിലെ ഇന്ത്യയുടെ കിരീട പ്രതീക്ഷകളും അസ്തമിച്ചു. അത്യധികം നിര്‍ണായകമായ മൂന്നാം ഗെയിമില്‍ സ്‌കോര്‍ 20-20 എന്ന് തുല്യമായി നില്‍ക്കെ ചൈനീസ് താരം നിലത്ത് വീണിരുന്നു. എന്നാല്‍, ഈ സമയത്ത് പ്രണോയിയുടെ സ്മാഷ് നെറ്റില്‍ പതിച്ചത് തിരിച്ചടിയായി. പോയിന്റ് നേടാന്‍ ലഭിച്ച സുവര്‍ണാവസരം നഷ്ടമാക്കിയതില്‍ വളരെയധികം സങ്കടമുണ്ടെന്ന് മത്സരശേഷം താരം പ്രതികരിച്ചു.

Comments

comments

Categories: Sports