ഐ ലീഗ് രണ്ടാം ഡിവിഷന്‍: എഫ്‌സി കേരളയ്ക്ക് വിജയത്തുടക്കം

ഐ ലീഗ് രണ്ടാം ഡിവിഷന്‍: എഫ്‌സി കേരളയ്ക്ക് വിജയത്തുടക്കം

തൃശൂര്‍: ഐ ലീഗ് രണ്ടാം ഡിവിഷന്‍ ഫുട്‌ബോളില്‍ ഫത്തേഹ് ഹൈദരാബാദ് എഫ്‌സിക്കെതിരെ എഫ്‌സി കേരളയ്ക്ക് വിജയം. തൃശൂരില്‍ നടന്ന മത്സരത്തില്‍ ഫത്തേഹ് ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരള ടീം പരാജയപ്പെടുത്തിയത്. ജോനാസ് എംജെ, ശ്രേയസ് വിജി എന്നിവരായിരുന്നു എഫ്‌സി കേരളയുടെ ഗോള്‍ സ്‌കോറര്‍മാര്‍. അതേസമയം, മൊബിന്‍ റായിയുടെ വകയായിരുന്നു ഫത്തേഹ് ഹൈദരാബാദിന്റെ ഗോള്‍. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു മൂന്ന് ഗോളുകളും പിറന്നത്. ഇരുപത്തൊന്നാം തിയതി മധ്യ ഭാരതുമായാണ് എഫ്‌സി കേരളയുടെ അടുത്ത മത്സരം.

 

Comments

comments

Categories: Sports