ഐടിയു വേള്‍ഡ് ട്രയാത്‌ലോണ്‍ താരങ്ങളെ ദുബായ് എമിഗ്രേഷന്‍ ആദരിച്ചു

ഐടിയു വേള്‍ഡ് ട്രയാത്‌ലോണ്‍ താരങ്ങളെ ദുബായ് എമിഗ്രേഷന്‍ ആദരിച്ചു

ദുബായ്: അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന ഐടിയു വേള്‍ഡ് ട്രയാത്‌ലോണ്‍ ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ദുബായ് എമിഗ്രേഷന്‍ ടീമിനെ എമിഗ്രേഷന്‍ വകുപ്പ് ആദരിച്ചു. എമിഗ്രേഷന്‍ വകുപ്പിന്റെ പ്രധാന കാര്യാലയമായ ജാഫിലിയ ഓഫീസിലെ പ്രധാന മീറ്റിംഗ് ഹാളില്‍ വെച്ചായിരുന്നു ചടങ്ങ്. ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സയീദ് മുഹമ്മദ് ഹരീബ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ദുബായ് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി, ഉപ മേധാവി മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുരൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സൈക്ലിംഗ്, നീന്തല്‍, ഓട്ടം എന്നീ മൂന്ന് കായിക ഇനങ്ങള്‍ ഒരുമിച്ച് നടത്തുന്ന മത്സരവേദിയാണ് ഐടിയു വേള്‍ഡ് ട്രയാത്‌ലോണ്‍ ചാമ്പ്യന്‍ഷിപ്പ്. 78 രാജ്യങ്ങളില്‍ നിന്നായി 2300ലധികം കായിക താരങ്ങളായിരുന്നു ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.

Comments

comments

Categories: Sports