ഡിയോഡറന്റുകള്‍ ശീലമാക്കരുതേ..!

ഡിയോഡറന്റുകള്‍ ശീലമാക്കരുതേ..!

 

ദിവസം മുഴുവന്‍ ഫ്രെഷായിരിക്കാനും വിയര്‍പ്പുനാറ്റമകറ്റാനും നമ്മള്‍ എല്ലാവരും സ്ഥിരമായി ഡിയോഡറന്റുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് ആരും ചിന്തിക്കാറില്ല.

ഡിയോഡറന്റ് ഉപയോഗിക്കുന്ന നാലിലൊന്നു പേര്‍ക്കും ചര്‍മ്മത്തില്‍ പ്രശ്‌നങ്ങളുള്ളചായി തെളിഞ്ഞിട്ടുണ്ട്. ഇവയിലടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കു മാത്രമല്ല, ആസ്തമ, മൈഗ്രെയ്ന്‍ തുടങ്ങിയക്കും കാരണമാകും. എഥനോള്‍ ചര്‍മത്തിലുണ്ടാകുന്ന അലര്‍ജികള്‍ക്ക് കാരണമാകുന്നു. ഇതിനു പുറമെ ട്രിക്ലോസാന്‍ എന്ന പെസിറ്റിസൈഡും മറ്റു പല രാസവസ്തുക്കളും വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്. മിക്കവാറും ഡിയോഡറന്റുകളിലെല്ലാം അലുമിനിയം അംശം അടങ്ങിയിട്ടുണ്ട്. ഇത് അല്‍ഷീമേഴ്‌സിനുള്ള ഒരു പ്രധാന കാരണമാണ്. മണത്തിനായി ഉപയോഗിക്കുന്ന ഫാറ്റലൈറ്റുകള്‍ ജീനുകളില്‍ പ്രശ്‌നമുണ്ടാക്കും. ഇത് ജനിതിക വൈകല്യങ്ങള്‍ക്കിടയാക്കും. കക്ഷത്തിലാണ് ഡിയോഡറന്റുകള്‍ ഉപയോഗിയ്ക്കുന്നതെന്നതു കൊണ്ട് ഇത് സ്തനാര്‍ബുദ സാധ്യതയും വര്‍ദ്ധിപ്പിയ്ക്കുന്നു.

 

Comments

comments

Categories: Health